മൊബൈൽ, ഇന്‍റർനെറ്റ് ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ന്യൂഡൽഹി: മൊബൈൽ ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും വർധിച്ച ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ദേശീയ ബാലാവകാശ കമീഷൻ അടുത്തിടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

അയ്യായിരത്തോളം കുട്ടികളാണ് സർവേയിൽ പങ്കെടുത്തത്. പഠനമനുസരിച്ച് 23.80 ശതമാനം കുട്ടികളും ഉറങ്ങാൻ കിടക്കുമ്പോൾ സ്‌മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച് ഉപയോഗം വർധിക്കുന്നു. ഇത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായാണ് കണ്ടെത്തൽ.

അനുചിതമായ സമയങ്ങളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. കുട്ടികളിലെ ഏകാഗ്രതയുടെ തോത് കുറയുന്നതാണ് അത്തരത്തിലുള്ള ഒരു ആഘാതം. പഠനമനുസരിച്ച്, 37.15 ശതമാനം കുട്ടികളിൽ, എപ്പോഴും അല്ലെങ്കിൽ ഇടയ്ക്കിടെ, സ്മാർട്ട് ഫോൺ ഉപയോഗം കാരണം ഏകാഗ്രതയിൽ കുറവ് വരുന്നു.

കുട്ടികളെ കളികളിലും കായിക വിനോദങ്ങളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കണമെന്നാണ് പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ബാലാവകാശ കമീഷൻ ശിപാർശ ചെയ്യുന്നത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി സുബിൻ ഇറാനി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. 

Tags:    
News Summary - Study shows that mobile and internet usage can be harmful to children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.