ഓർഡർ ചെയ്തത് ഐഫോൺ, കിട്ടിയത് നിർമ ബാർ സോപ്പ്; വിദ്യാർഥിയുടെ പരാതിയിൽ ഫ്ലിപ്കാർട്ടിനെതിരെ നടപടി

ഫ്ലിപ്കാർട്ടിലൂടെ ഐഫോൺ ഓർഡർ ചെയ്ത വിദ്യാർഥിക്ക് ലഭിച്ചത് നിർമ ഡിറ്റർജന്റ് ബാർ. കർണാകയിലെ കോപ്പൽ സ്വദേശിയായ ഹർഷ എസ്. എന്ന വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. കോപ്പലിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഫ്ലിപ്പ്കാർട്ടിനോടും അതിന്റെ റീട്ടെയിലർമാരോടും അവരുടെ സേവനത്തിൽ വന്ന പോരായ്മയ്ക്ക് നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

2021ലാണ് ഹർഷ ഐഫോൺ ഓർഡർ ചെയ്തത്. പാർസൽ തുറന്നതും ഞെട്ടിപ്പോയെന്ന് ഹർഷ തന്റെ പരാതിയിൽ പറഞ്ഞു. അതിൽ 140 ഗ്രാമുള്ള ഒരു നിർമ ഡിറ്റർജെന്റ് സോപ്പും കീപാഡ് ഫോണുമായിരുന്നു ഉണ്ടായിരുന്നത്. 48, 999 രൂപയാണ് വിദ്യാർഥി ഫോണിന് വേണ്ടി നൽകിയത്.

ഉൽപ്പന്നം വിറ്റ് കഴിഞ്ഞാലും വിൽപ്പനക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കമ്മീഷൻ കഴിഞ്ഞയാഴ്ച ഉത്തരവിൽ പറഞ്ഞിരുന്നു. “ഇപ്പോൾ, ഓൺലൈൻ ഷോപ്പിങ് എല്ലായിടത്തും വ്യാപിക്കുന്നുവെന്നത് ഇവിടെ പരാമർശിക്കേണ്ടതാണ്, കാരണം ഇത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു. പക്ഷേ, ഉൽപ്പന്നം വിറ്റതിന് ശേഷം കമ്പനികളുടെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ല, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തണമെന്നത് കമ്പനികളുടെ ബാധ്യതയാണ്. ഉപഭോക്താക്കളെ കബളിപ്പിക്കാനും തെറ്റായ വസ്തുക്കളോ ഉൽപ്പന്നങ്ങളോ അയച്ച് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാനും കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ല,” -കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഫ്‌ളിപ്കാർട്ടിനോടും അതിന്റെ റീട്ടെയിൽ വിൽപ്പനക്കാരനോടും സേവനത്തിലെ പോരായ്മയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായത്തിനും 10,000 രൂപയും ഉപഭോക്താവിന്റെ മാനസിക വേദന, ശാരീരിക പീഡനം, വ്യവഹാരച്ചെലവ് എന്നിവയ്ക്ക് 15,000 രൂപയും നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഫോണിന്റെ വിലയായ 48,999 രൂപ എട്ട് ആഴ്ചയ്ക്കുള്ളിൽ തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Orderd Apple iPhone but received Nirma Bar Soap; Teenager from Karnataka sues Flipkart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.