മസ്കിന്റെ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകുമെന്ന് സൂചന

ന്യൂഡൽഹി: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ സന്ദർശനത്തിന് മുമ്പ് സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് സൂചന. കേന്ദ്ര വാർത്തവിനിമയ മന്ത്രാലയമായിരിക്കും പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകുക.

അനുമതിക്കുള്ള അപേക്ഷ ഇപ്പോൾ കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന് മുമ്പാകെയാണെന്നാണ് സൂചന. അതേസമയം, പദ്ധതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. സുരക്ഷ സംബന്ധിച്ച് ചില കാര്യങ്ങൾ പരിശോധിക്കേണ്ടത് കൊണ്ടാണ് പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി വാങ്ങുന്നത്.

അതേസമയം, പദ്ധതിയിലെ വിദേശനിക്ഷേപം, ആകെ ചെലവ്, ആവശ്യമായ സാ​ങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പരിശോധനകളെല്ലാം നടന്നുവെന്നാണ് റിപ്പോർട്ട്. സ്റ്റാർലിങ്കിന് വൈഷ്ണവ് അനുമതി നൽകിയാൽ സാറ്റ്ലൈറ്റ് അധിഷ്ഠിതമാക്കിയുള്ള ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ സേവനത്തിനുള്ള ലൈസൻസ് മസ്കിന്റെ സംരംഭത്തിന് ലഭിക്കും.

2022ലും ലൈസൻസ് നേടാൻ ഇലോൺ മസ്ക് ശ്രമിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ അന്ന് ലൈസൻസ് നൽകിയിരുന്നില്ല. തുടർന്ന് 2023ൽ കേന്ദ്രസർക്കാർ ടെലികമ്യൂണിക്കേഷൻസ് ബിൽ പാസാക്കി. ബില്ലിലെ വ്യവസ്ഥ പ്രകാരം സാറ്റ്ലൈറ്റ് അധിഷ്ഠിതമാക്കിയുള്ള ഇന്റർനെറ്റ് സേവനത്തിന് ലേലമില്ലാതെ സ്‍പെക്ട്രം അനുവദിക്കാം. ഇതാണ് ഇപ്പോൾ മസ്കിന് ഗുണകരമായത്.

Tags:    
News Summary - Musk’s Starlink may get Indian government approval soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.