Posted On
date_range Updated On
date_range എട്ടുലക്ഷം കോടിയുടെ എ.ഐ സൂപ്പർ കമ്പ്യൂട്ടറുമായി മൈക്രോസോഫ്റ്റും ഓപൺ എ.ഐയും
വാഷിങ്ടൺ: അതിവേഗം വളരുന്ന നിർമിത ബുദ്ധി സാധ്യതകൾ തിരിച്ചറിഞ്ഞ് ഓപൺ എ.ഐയും മൈക്രോസോഫ്റ്റും ചേർന്ന് 10,000 കോടി ഡോളർ (8,33,833 കോടി രൂപ) ചെലവിട്ട് സൂപ്പർ കമ്പ്യൂട്ടർ നിർമിക്കാൻ കരാറിലെത്തിയതായി റിപ്പോർട്ട്.
‘സ്റ്റാർ ഗേറ്റ്’ എന്ന പേരിൽ ഒരുങ്ങുന്ന സൂപ്പർ കമ്പ്യൂട്ടർ നിർമിത ബുദ്ധി മേഖലയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾക്കുകൂടി പ്രയോജനപ്പെടുംവിധമാണ് ഒരുങ്ങുന്നത്.
2028ലാകും ഇത് പൂർത്തിയാവുക. അടുത്ത ആറു വർഷങ്ങൾക്കിടെ ഈ രംഗത്ത് സൂപ്പർ കമ്പ്യൂട്ടറുകളുടെ പരമ്പര തന്നെ നിർമിക്കാനാണ് ഇരുവരും ചേർന്ന് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.