ഫേസ്ബുക്ക്, മെസഞ്ചർ എന്നിവ ഇനി കൂടുതൽ സുരക്ഷിതം; പാസ്കീ സംവിധാനം അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്ക്, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകൾക്ക് പാസ്കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ.

ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ച് ഉപഭോക്താവ് ലോഗിൻ ചെയ്യുന്ന രീതിയാണിത്.'ആൺഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈലുകളിൽ ഫേസ്‌ബുക്കിന് പാസ്‌കീകൾ ഉടൻ ലഭ്യമാകും. വരും മാസങ്ങളിൽ മെസഞ്ചറിനും പാസ്‌കീകൾ പുറത്തിറക്കും'. മെറ്റ പറഞ്ഞു.

പാസ്കീ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പവും കൂടുതൽ സുരക്ഷയും നൽകുന്നു. ഫിഷിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങളിൽ  നിന്ന് സംരക്ഷിക്കുന്നു. പാസ്‌വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ ഹാക്ക് ചെയ്യാൻ വളരെ പ്രയാസമാണ്. വിരലടയാളം, ഫേസ് സ്‌കാൻ അല്ലെങ്കിൽ പിൻ എന്നിങ്ങനെയുള്ള പാസ്‌കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. മെറ്റക്ക് പോലും ആക്‌സസ് ചെയ്യാൻ കഴിയില്ല. ഗൂഗിളും പാസ്‌കീ സേവനം ആരംഭിച്ചിട്ടുണ്ട്.

മെറ്റാ പേ ഉപയോഗിച്ച് പേയ്‌മെന്റ് വിവരങ്ങൾ ഓട്ടോഫിൽ ചെയ്യാനും മെസഞ്ചറിൽ ലോഗിൻ ചെയ്യാനും നിങ്ങളുടെ സന്ദേശങ്ങളുടെ ബാക്കപ്പുകൾ സുരക്ഷിതമാക്കാനും പാസ്‌കീ ഉപയോഗിക്കാം.

പാസ്കീ ക്രിയേറ്റ് ചെയ്യുന്ന വിധം

  • ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കുക.
  • സെറ്റിങ്സ് ഓപൺ ചെയ്ത് അക്കൗണ്ട്സ് സെന്ററിൽ ടാപ്പ് ചെയ്യുക.
  • പാസ്‌കീ ഓപ്ഷൻ എടുത്ത് സ്‌ക്രീനിലെ ഘട്ടങ്ങൾ പാലിക്കുക.
  • പാസ്‌കീ സൃഷ്ടിക്കാൻ വിരലടയാളം, ഫേസ് സ്‌കാൻ അല്ലെങ്കിൽ പിൻ ഉപയോഗിക്കുക.

കഴിഞ്ഞ വർഷം മുതൽ മെറ്റ വാട്ട്‌സ്ആപ്പിൽ പാസ്‌കീ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ഫേസ്ബുക്കിലും മെസഞ്ചറിലും അവതരിപ്പിക്കുന്നു. എന്നാലും ഇൻസ്റ്റഗ്രാമിൽ ഇതുവരെ പാസ്‌കീ കൊണ്ടുവന്നിട്ടില്ല. മെറ്റയുടെ ഉപയോക്തൃ സുരക്ഷയിൽ വരുത്തുന്ന ഈ കാലതാമസം ഉപയോക്താക്കളിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.

Tags:    
News Summary - Meta announces passkeys on Facebook to secure mobile logins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.