എ.ഐ ടൂളുകൾക്ക് കൃത്യവും ഫലപ്രദവുമായ പ്രോംപ്റ്റ് നൽകാനും പരിശീലിപ്പിക്കുന്ന ഡേറ്റയുടെ ഗുണനിലവാരം പരിശോധിക്കാനും പ്രോംപ്റ്റ് എൻജിനീയർ, ടൂളുകൾ പക്ഷപാതിത്തമില്ലാതെ വിശകലനങ്ങളും ഉത്തരവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ‘മോഡൽ ബയസ് ഓഡിറ്റർ’ എന്നെല്ലാമാണ് നിർമിത ബുദ്ധികാലത്തെ ചില ജോബ് ടൈറ്റിലുകൾ.
വ്യവസായങ്ങളിലെല്ലാം പരമ്പരാഗത ജോലികൾ എ.ഐ കാരണം ഇല്ലാതാകുമെന്ന ഭയാശങ്കക്കിടയിലാണ്, പുതു ജോലികളുടെ ടേക് ഓഫ് കൂടിയാണ് എ.ഐ കാലമെന്ന് പ്രഖ്യാപിച്ച് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ തന്റെ ബ്ലോഗിൽ ഇതടക്കം വിവിധ എ.ഐ ജോലികൾ പരിചയപ്പെടുത്തുന്നത്. സ്ഥാപനത്തിന് ആവശ്യമായ എ.ഐ സിസ്റ്റങ്ങൾ സ്ഥാപിക്കുകയും പരിപാലിക്കുകയും കേടുപാട് തീർക്കുകയും ചെയ്യുന്ന എ.ഐ ഓപറേഷൻസ് ടെക്നീഷ്യൻ മറ്റൊരു പുതു തൊഴിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. വേറൊന്നാണ് സിന്തറ്റിക് മീഡിയ ഡിസൈനർമാർ.
എ.ഐ വഴി മീഡിയ ഉള്ളടക്കം ആവിഷ്കരിക്കുന്ന സർഗാത്മക ജോലിയാണിത്. ചിത്രം, ഓഡിയോ, വിഡിയോ, ഇന്ററാക്ടിവ് അനുഭവങ്ങൾ വിഭാവനം ചെയ്യുക തുടങ്ങിയവയാണ് ഇവരുടെ മേഖല ആൾട്ട്മാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.