Posted On
date_range Updated On
date_range 6500 കിലോയുടെ യു.എസ് സാറ്റലൈറ്റ് വിക്ഷേപണത്തിന് ഐ.എസ്.ആർ.ഒ
ചെന്നൈ: 6500 കിലോയുടെ യു.എസ് വാർത്തവിനിമയ സാറ്റലൈറ്റ് വിക്ഷേപണത്തിന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ഒരുങ്ങിയതായി ചെയർമാൻ വി. നാരായണൻ. 1963ൽ യു.എസ് നൽകിയ ചെറിയ റോക്കറ്റുമായി തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ പദ്ധതി പിന്നീട് കൈവരിച്ച വികസനക്കുതിപ്പ് വ്യക്തമാക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തുതന്നെ ഇതുവരെ നിർമിക്കപ്പെട്ടവയിൽ ചെലവേറിയ സാറ്റലൈറ്റ് ‘നൈസർ’ കഴിഞ്ഞ മാസം 30ന് ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി ഉപയോഗിച്ച് വിക്ഷേപിച്ചിരുന്നു. ഐ.എസ്.ആർ.ഒ ഇതുവരെ 34 രാജ്യങ്ങളുടെ 433 സാറ്റലൈറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.