വസ്ത്രങ്ങളും ആഭരണങ്ങളും ഇനി വെർച്വലായി ധരിച്ചു നോക്കാം; ഓൺലൈൻ ഷോപ്പിങ് എളുപ്പമാക്കാൻ കിടിലൻ ഫീച്ചറുമായി ചാറ്റ്‌ജിപിടി

ഓൺലൈൻ ഷോപ്പിങ് ഇനി കൂടുതൽ എളുപ്പമാകും. ഉപയോക്താക്കൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും ഓൺലൈനിൽ വെർച്വലായി ധരിച്ചു നോക്കാനും പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ സേവ് ചെയ്തു വെക്കാനും സഹായിക്കുന്ന രണ്ട് പുതിയ ഷോപ്പിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ്‌ജിപിടി. ഇ-കോമേഴ്‌സ് രംഗത്ത് നിലവിലുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത മത്സരം നൽകാനൊരുങ്ങുകയാണ് കമ്പനി.

പുതുതായി അവതരിപ്പിച്ച ചാറ്റ്‌ജിപിടി ഇമേജസ് 2.5 എന്ന മോഡലിന്റെ കരുത്തിലാണ് ഈ പുതിയ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ സ്വാഭാവികമായ ചിത്രങ്ങൾ, മികച്ച ഘടനകൾ , നിർദ്ദേശങ്ങൾ അനുസരിച്ചുള്ള കൃത്യമായ എഡിറ്റിങ്, വേഗതയേറിയ ഇമേജ് ജനറേഷൻ എന്നിവ ഈ പുതിയ മോഡലിന്റെ പ്രത്യേകതകളാണെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു.

പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ സെൽഫിയോ ഫുൾ-ബോഡി ചിത്രമോ അപ്‌ലോഡ് ചെയ്ത് വസ്ത്രങ്ങളും ആഭരണങ്ങളും തങ്ങളിൽ എങ്ങനെ ഇണങ്ങുമെന്ന് കാണാൻ സാധിക്കും. കൂടാതെ താൽപ്പര്യമുള്ള വസ്ത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ അപ്‌ലോഡ് ചെയ്തും ചാറ്റ്‌‌ജിപിടിയിലൂടെ വെർച്വലായി ധരിച്ചു നോക്കാവുന്നതാണ്. ഷോപ്പിംഗ് റിസൾട്ടുകളിൽ കാണുന്ന ട്രൈ ഓൺ ബട്ടൺ ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന ഉൽപ്പന്നങ്ങൾ ആപ്പിലെ ലൈബ്രറിയിൽ സേവ് ചെയ്ത് വെക്കാനും പിന്നീട് എപ്പോൾ വേണമെങ്കിലും നോക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.

ഉപയോക്താക്കൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള സ്റ്റൈലുകൾ നിർദ്ദേശിക്കാൻ ചാറ്റ്‌ജിപിടിയോട് ആവശ്യപ്പെടാം. ഒപ്പം, പ്രശസ്തരായ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കണ്ടെത്താനും അവ വാങ്ങാൻ ലഭ്യമാണോ എന്ന് പരിശോധിക്കാനും സാധിക്കും. 2025-ൽ ഗൂഗിൾ സ്വന്തമായി വെർച്വൽ ട്രൈ-ഓൺ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പൺഎഐയും ഈ രംഗത്തേക്ക് കടന്നുവരുന്നത്.   

Tags:    
News Summary - you can try cloths virtually through chatgpt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.