ഒരു പ്രൊഫഷണൽ അക്കൗണ്ട്, ഒഫീഷ്യൽ അക്കൗണ്ടായി വേറൊരെണ്ണം, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് തുടങ്ങയവയെല്ലാം ഒരുമിച്ച് പങ്കുവെക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ പുതിയ അപ്ഡേറ്റ് നിങ്ങൾക്കുള്ളതാണ്. ഇനിമുതൽ ഇൻസ്റ്റഗ്രാം ബയോയിൽ അഞ്ച് ലിങ്കുകൾ വരെ നേരിട്ട് ചേർക്കാം.
ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ പ്രവേശിച്ച് ആഡ് ലിങ്ക് ഓപ്ഷനിൽ ലിങ്കുകൾ നൽകാവുന്നതാണ്. ആവശ്യമെങ്കിൽ ലിങ്കുകൾക്ക് ശീർഷകവും നൽകാം. പ്രൊഫൈലിൽ നിങ്ങൾ ചേർത്ത എല്ലാ ലിങ്കുകളും കാണാൻ കഴിയില്ല, എന്നാൽ ആദ്യത്തെ ലിങ്കിനു ശേഷം മറ്റുള്ളവ എന്ന് സൂചന ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ എല്ലാ ലിങ്കുകളും കാണാൻ കഴിയും.
മുമ്പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒരു ലിങ്ക് മാത്രമേ ചേർക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ ഓപ്ഷനാണ് കമ്പനി കൂടുതൽ ഉപയോഗപ്രധമാകുന്ന രീതിയിൽ മാറ്റിയിരിക്കുന്നത്. ഇനി മുതൽ നിങ്ങളുടെ യൂട്യൂബ് ചാനൽ, ഫെയ്സ്ബുക്ക് അക്കൗണ്ട്, പോർട്ട്ഫോളിയോ എന്നിങ്ങനെ എല്ലാത്തിലേക്കും ഫോളോവേഴ്സിന് പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.