Posted On
date_range Updated On
date_range ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവെച്ചു
ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവെച്ചു. 22 വർഷത്തെ സേവനത്തിനു ശേഷമാണ് പടിയിറക്കം. ഇൻഫോസിസിന്റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ/ലൈഫ് സയൻസസ് ബിസിനസ് വിഭാഗത്തിന്റെ ചുമതലകളായിരുന്നു ഇദ്ദേഹത്തിന്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസ് ചെയർമാനും ഇദ്ദേഹമായിരുന്നു.
രവി കുമാറിനു ശേഷം അടുത്തിടെ ഇൻഫോസിസിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. അഞ്ച് മാസം മുൻപ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സി.ഇ.ഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. പ്രസിഡന്‍റ് പദവിയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ടെക് മഹീന്ദ്രയിൽ എം.ഡി, സി.ഇ.ഒ എന്നീ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.