‘ഹലോ... ഗയ്സ്’; ഇവയാണ് ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ഇന്ത്യൻ യൂട്യൂബ് ചാനലുകൾ...

യൂട്യൂബ് കരിയറാക്കി കരപറ്റിയ ലക്ഷക്കണക്കിന് ആളുകളുള്ള രാജ്യമാണ് ഇന്ത്യ. മുമ്പ് വിരലിലെണ്ണാവുന്ന യൂട്യൂബർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് ഓരോ പഞ്ചായത്തിലും ഒരു യൂട്യൂബർ എന്ന നിലയിലായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബുചെയ്യപ്പെട്ട പത്ത് YouTube ചാനലുകൾ ചുവടെ കൊടുത്തിരിക്കുന്നു,

ടി-സീരീസ് (T-Series) :- ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ഇന്ത്യൻ യൂട്യൂബ് ചാനലാണ് ടി-സീരീസ്. 2006-ലായിരുന്നു ടി-സീരീസ് സ്ഥാപിതമാകുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ലേബൽ കൂടിയാണിത്. ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2024 ജനുവരി 31 വരെ ചാനലിന് 258 ദശലക്ഷം സബ്സ്ക്രൈബർമാരുണ്ട്. യൂട്യൂബിൽ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർ ബേസുള്ള ചാനൽ കൂടിയാണ് ടി-സീരീസ്.

സോണി എൻ്റർടൈൻമെൻ്റ് ടെലിവിഷൻ ഇന്ത്യ (Sony Entertainment Television India) :- 2006 സെപ്റ്റംബറിൽ സ്ഥാപിതമായ സോണി എൻ്റർടൈൻമെൻ്റ് ടെലിവിഷൻ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പുതിയ ടിവി ഷോകൾ, സിനിമകൾ, പരമ്പരകൾ എന്നിവയുടെ ട്രെയിലറുകളാണ് റിലീസ് ചെയ്യുന്നത്. ജനപ്രിയ ടിവി ഷോകളിൽ നിന്നുള്ള ഹൈലൈറ്റുകൾ, പിന്നാമ്പുറ ദൃശ്യങ്ങൾ, എക്‌സ്‌ക്ലൂസീവ് സ്‌നീക്ക് പീക്കുകൾ എന്നിവയെല്ലാം ചാനലിൽ ലഭ്യമാണ്. 2024 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ചാനലിന് 168 ദശലക്ഷം സബസ്ക്രൈബർമാരുണ്ട്.

സീ മ്യൂസിക് കമ്പനി (Zee Music Company) :- ഒരു മ്യൂസിക് ചാനലാണ് സീ മ്യൂസിക് കമ്പനി. 2014 മാർച്ചിൽ സ്ഥാപിതമായി. വിവിധ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള ജനപ്രിയ ഗാനങ്ങളും സംഗീത വീഡിയോകളും ഇതിൽ ഉണ്ട്. 2024 ജനുവരി വരെ ചാനലിന് 104 ദശലക്ഷം സബസ്ക്രൈബർമാരുണ്ട്.

ഗോൾഡ്‌മൈൻസ് (Goldmines):- 2012 ജനുവരിയിൽ ആരംഭിച്ച ഗോൾഡ്‌മൈൻസിൽ ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിൽ നിന്നുമുള്ള സിനിമകൾ ധാരാളമായി കാണാം. ചാനലിൽ ഹോളിവുഡ്, ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമകളുടെ വിപുലമായ ലൈബ്രറിയാണുള്ളത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ഉയർന്ന നിലവാരമുള്ള ഹിന്ദി ഡബ്ബ് പതിപ്പുകൾക്ക് ചാനലിൽ കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഗോൾഡ്മൈൻസിന് 93.9 ദശലക്ഷം വരിക്കാരുണ്ട്.

സോണി എസ്എബി (Sony SAB) :- 2007-ൽ ലോഞ്ച് ചെയ്യപ്പെട്ട ഈ ചാനലിന്റെ പ്രധാന ഉള്ളടക്കം കോമഡിയാണ്. ജനപ്രിയ കോമഡി സീരീസുകളുടെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കവും പ്രൊമോകളും മുഴുവൻ എപ്പിസോഡുകളും ചാനലിൽ ലഭ്യമാണ്. 89 ദശലക്ഷം കാഴ്ചക്കാർ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.

സീ ടിവി (Zee TV) :- 77.5 ദശലക്ഷം സബ്സ്ക്രൈബർമാർ

കളേഴ്സ് ടിവി (Colors TV) :- 70.6 ദശലക്ഷം സബ്സ്ക്രൈബർമാർ

ചുചു ടിവി നഴ്സറി റൈംസ് (ChuChu TV Nursery Rhymes & Kids Songs):- 70 ദശലക്ഷം സബ്സ്ക്രൈബർമാർ

ടി-സീരീസ് ഭക്തി സാഗർ (T-Series Bhakti Sagar):- 66 ദശലക്ഷം സബ്സ്ക്രൈബർമാർ

ഷിമാരൂ എന്റർടൈൻമെന്റ്സ് (Shemaroo Entertainment):- 51.8 ദശലക്ഷം സബ്സ്ക്രൈബർമാർ

Tags:    
News Summary - Here is a list of the top 10 most subscribed Indian YouTube channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.