ഗൂഗ്ളിന്റെ നാനോ ബനാന പ്രോ ടൂൾ കണക്കുകൾക്ക് ശരിയായ ഉത്തരം നൽകും; യുസറുടെ അതേ കൈയക്ഷരത്തിൽ

ഗൂഗ്ളിന്റെ പുതിയ നാനോ ബനാന പ്രോ ടൂളിന് യൂസറുടെ അതേ കൈയക്ഷരത്തിൽ തന്നെ കൃത്യമായി വായിക്കാനും ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനും കഴിയുമെന്ന് കാണിച്ച് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തിൽ കുറിപ്പിടുകയുണ്ടായി. നിമിഷ നേരംകൊണ്ടാണ് അത് വലിയ ചർച്ചയായി മാറിയത്.

ഉപയോക്താവ് നൽകിയ ഗണിത പ്രശ്നത്തിന് ഉത്തരം കാണുക മാത്രമല്ല, അതേ അയാളുടെ അതേ കൈയക്ഷരത്തിൽ തന്നെ നാനോ ബനാന അത് നൽകുകയും ചെയ്തു.

നാനോ ബനാന പ്രോയുടെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഇമേജ് ജനറേഷൻ എ.ഐ ആണിത് എന്ന അടിക്കുറിപ്പോടെയാണ് @immasiddx പോസ്റ്റ് പങ്കുവെച്ചത്. ​​''നാനോ ബനാനക്ക് ചോദ്യത്തിന്റെ ചിത്രം നൽകി. അത് എന്റെ യഥാർഥ കൈയക്ഷരത്തിൽ തന്നെ ശരിയായ ഉത്തരവും പറഞ്ഞുതന്നു. വിദ്യാർഥികൾക്ക് ഇത് ഏറെ ഉപകാരപ്പെടും​''-എന്നാണ് കുറിപ്പിലുള്ളത്.

Tags:    
News Summary - Google’s Nano Banana Pro solves maths problem in user’s handwriting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.