'യു.പി.ഐ ഡൗൺ'; ഫോൺപേയും ഗൂഗിൾ പേയും രാജ്യത്താകമാനം നിശ്ചലമായി

സ്​മാർട്ട്​ഫോണുകളിലൂടെ ഒാൺലൈനായി പണം കൈമാറാൻ അനുവദിക്കുന്ന യുണിഫൈഡ് പേമൻറ്​ ഇൻറർഫയ്സ്​ (യു.പി.​െഎ) സേവനം രാജ്യത്താകമാനം ഞായറാഴ്​ച്ച തകരാറിലായി. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള ഡിജിറ്റൽ പേയ്​മെൻറ്​ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെ ഉപഭോക്താക്കൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തടിച്ചുകൂടി.

യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന പരാതിയുമായി ആയിരക്കണക്കിന്​ യൂസർമാരാണ്​ സമൂഹ മാധ്യമങ്ങളിലെത്തിയത്​​. അതേസമയം, പരാതി വ്യപകമായതോടെ എൻപിസിഐ പ്രതികരണവുമായി രംഗത്തെത്തി. ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. എന്നാൽ, അധികൃതരുടെ നടപടിക്ക്​​ ശേഷവും പണം കൈമാറാൻ സാധിക്കുന്നില്ലെന്ന്​ കാട്ടി ചിലർ രംഗത്തെത്തി.  


Tags:    
News Summary - Google Pay PhonePe Paytm not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.