പണിമുടക്കി ഗൂഗ്ൾ; മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് നൂറുകണക്കിന് പരാതികൾ

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കുടുതൽ പേർ ഉപയോഗിക്കുന്ന, ​പ്രമുഖ സെർച്ച് എൻജിനായ ഗൂഗ്ൾ ചൊവ്വാഴ്ച പ്രവർത്തന രഹിതമായി. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സേവനങ്ങൾ തടസ്സപ്പെട്ടു.

നിരവധി ഉപയോക്താക്കൾ ഗൂഗ്ൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ ‘500 ഇന്റേണൽ സെർവർ എറർ’ എന്ന സന്ദേശമാണ് ലഭിച്ചത്. ട്രാക്കിങ് പ്ലാറ്റ്ഫോമായ ഡൗൺ ഡിറ്റക്ടറിൽ മിനിറ്റുകൾക്കുള്ളിൽ 200ലധികം പരാതികളാണ് രജിസ്റ്റർ ചെയ്തത്.

ഗൂഗിൾ സെർച്ച് ഫലങ്ങൾ ലോഡ് ആകുന്നില്ല, സർവർ എറർ സന്ദേശം, സൈറ്റ് മന്ദഗതിയിലാകുന്നു തുടങ്ങിയ പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ സെർച്ച് സേവനത്തെ പ്രശ്നം പ്രധാനമായും ബാധിച്ചെന്നാണ് സൂചന. ഗൂഗ്ളിന്റെ സെർവറുകളിൽ ഉണ്ടായ തകരാറാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Tags:    
News Summary - Google DOWN Thousands of users report major outage server error messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.