ഇനി റീലുകൾ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം; ക്രിയേറ്റർമാർക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. കണ്ടന്‍റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും തങ്ങളുടെ പേജുകൾ വഴി നേരിട്ട് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും വരുമാനം കണ്ടെത്താനുമുള്ള പുതിയ ഷോപ്പിങ് മോണിറ്റൈസേഷൻ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരാഗത പരസ്യരീതികൾക്കപ്പുറം, ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ. റീലുകൾ, സ്റ്റോറികൾ, എക്സ്പ്ലോർ ടാബ് എന്നിവയിലൂടെ ബ്രാൻഡുകൾക്കും ക്രിയേറ്റർമാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
റീൽസുകളിലും സ്റ്റോറികളിലും പ്രൊഡക്റ്റ് ടാഗുകൾ വരും. ഇതുവഴി വീഡിയോകൾ കാണുന്നതിനിടയിൽത്തന്നെ ഉപയോക്താക്കൾക്ക് താല്പര്യമുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് ടാപ്പ് ചെയ്ത് വാങ്ങാൻ സാധിക്കും. ഉപയോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഷോപ്പിംഗ് ഫീഡുകൾ കൂടുതൽ വ്യക്തിഗതമാക്കാം. സ്വന്തം ബ്രാൻഡുകളോ മെർച്ചൻഡീസോ വിൽക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്ക് ഇൻസ്റ്റഗ്രാം ഷോപ്പിംഗ് സംവിധാനം വലിയൊരു മുതൽക്കൂട്ടാകും.
ഇൻസ്റ്റഗ്രാമിന്റെ ഈ നീക്കം സോഷ്യൽ കൊമേഴ്‌സ് രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപയോക്താക്കൾ തങ്ങൾ കാണുന്ന ഉള്ളടക്കങ്ങളിൽ നിന്ന് നേരിട്ട് പർച്ചേസുകൾ നടത്തുന്ന രീതി സജീവമാകുന്നതോടെ ബ്രാൻഡുകൾക്കും ക്രിയേറ്റർമാർക്കും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടുകയാണ്. ഇൻസ്റ്റഗ്രാം ഷോപ്പിംഗ് ഫീച്ചറുകൾ വിപുലീകരിക്കുന്നതോടെ ഡിജിറ്റൽ വിപണി കൂടുതൽ മത്സരസ്വഭാവമുള്ളതായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.