ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ ഡീ​പ്‌​ടെ​ക് സാ​ന്നി​ധ്യ​മാ​യ കാ​ലി​നോ​വ

ബംഗളൂരു ടെക് സമ്മിറ്റിൽ കേരളത്തിന്‍റെ ഡീപ്‌ടെക് സാന്നിധ്യമായി കാലിനോവ

ബംഗളൂരു: ആഗോള സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സംഗമമായ 29ാമത് ബംഗളൂരു ടെക് സമ്മിറ്റ് 2026ൽ കേരളത്തിന്‍റെ ഡീപ്‌ടെക് സ്റ്റാർട്ടപ്പ് മേഖലക്ക് അഭിമാന സാന്നിധ്യമായി കാലിനോവ. ബംഗളൂരു ഇന്‍റ്‍ർനാഷനൽ എക്സിബിഷൻ സെന്‍ററിൽ (ബി.ഐ.ഇ.സി) ചൊവ്വാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്ത ബംഗളൂരു ടെക് സമ്മിറ്റിൽ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആയിരത്തോളം സ്റ്റാർട്ടപ്പുകളും 700ലധികം പ്രഭാഷകരും പങ്കെടുക്കുന്നു.

കേരളത്തിൽ നിന്നുള്ള കാലിനോവയുടെ പങ്കാളിത്തം സംസ്ഥാനത്തിന്‍റെ സാങ്കേതിക സംരംഭകത്വത്തിനും നൂതനാശയങ്ങൾക്കും അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധ നേടാനുള്ള അവസരമായി മാറുകയാണ്.

കാലിക്കറ്റ് സൈബർപാർക്കിൽ ഡാറ്റസെന്‍റർ പണികൾ പുരോഗമിക്കുന്ന ഡീപ്‌ടെക് സംരംഭമായ കാലിനോവ, കേരളത്തിൽ ജി.പി.യു അധിഷ്ഠിത ഡാറ്റാ സെന്‍റർ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായാണ് ശ്രദ്ധേയമാകുന്നത്. എ.ഐ ഗവേഷണം, മെഷീൻ ലേണിങ്, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്, സുരക്ഷിതമായ ക്ലൗഡ് സേവനങ്ങൾ എന്നിവക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാലിനോവയുടെ സേവനങ്ങളും പ്രദർശനത്തിലെത്തുന്ന ആയിരക്കണക്കിന് സന്ദർശകരുടെയും സാങ്കേതിക വിദഗ്ധരുടെയും ശ്രദ്ധ ആകർഷിക്കുന്നതായി കമ്പനി അറിയിച്ചു. സംഭാഷണാധിഷ്ഠിത എ.ഐ, ഡാറ്റാ അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ, ആശുപത്രികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്ന ഹോസ്പിറ്റല്‍ ടെക്നോളജി, ഹോസ്പിറ്റാലിറ്റി മേഖലക്കുള്ള സാങ്കേതിക പരിഹാരങ്ങൾ, എ.ഐ അധിഷ്ഠിത വോയ്സ് ഏജന്‍റുകൾ തുടങ്ങിയ മേഖലകളിലെ കാലിനോവയുടെ പരിഹാരങ്ങളും സ്റ്റാളിൽ അവതരിപ്പിക്കുന്നു. സ്ഥാപനങ്ങളുടെ ഉപഭോക്തൃസേവനം, വിവരവിനിമയം, പ്രവർത്തന നിയന്ത്രണം എന്നിവയിൽ എ.ഐ സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകൾ പരിചയപ്പെടുത്തുന്നതാണ് പ്രദർശനത്തിന്‍റെ പ്രത്യേകത.

കേരളത്തിൽ വികസിപ്പിക്കുന്ന തനത് സാങ്കേതികവിദ്യകളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുകയും നിക്ഷേപം, പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് കാലിനോവയുടെ ലക്ഷ്യമെന്ന് സി.ഇ.ഒ നബീൽ മൂസ പറഞ്ഞു. 

Tags:    
News Summary - Kerala Deep-Tech Startup Kalinova Showcases GPU Data Center Plan at Bengaluru Tech Summit 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.