ജി.ടി.എ 6 നാളെ പുറത്തിറങ്ങും: ഇന്ത്യയിലെ റിലീസ് സമയം, സ്റ്റോറേജ് വിവരങ്ങൾ എന്നിവ അറിയാം
റോക്ക്‌സ്റ്റാർ ഗെയിംസിന്‍റെ ഏറെ കാത്തിരുന്ന ഓപ്പൺ-വേൾഡ് ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI (GTA 6) 2026 നാളെ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S (Xbox Series X|S) കൺസോളുകളിൽ പുറത്തിറങ്ങും. ഇന്ത്യയിലെ ഗെയിമർമാർക്ക് നവംബർ 19 അർധരാത്രി 12 മണി (12 am IST) മുതൽ രണ്ട് കൺസോൾ പ്ലാറ്റ്‌ഫോമുകളിലും ഗെയിം കളിച്ചു തുടങ്ങാം.
റിലീസിന് മുന്നോടിയായി, ഡിജിറ്റലായി ഗെയിം പ്രീ-ഓർഡർ ചെയ്തവർക്കായി റോക്ക്‌സ്റ്റാർ പ്രീ-ലോഡിങ് സൗകര്യം തുറന്നു നൽകിയിട്ടുണ്ട്. കൺസോൾ അനുസരിച്ച് ഗെയിം ഡൗൺലോഡ് ചെയ്യാൻ 212GB വരെ ഫ്രീ സ്റ്റോറേജ് ആവശ്യമാണ്. കൺസോളുകൾക്കൊപ്പം ഗെയിമിന്‍റെ പി.സി പതിപ്പ് പുറത്തിറങ്ങുന്നില്ല. പി.സി റിലീസ് തീയതി റോക്ക്‌സ്റ്റാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
GTA 6 ഇന്ത്യയിലെ റിലീസ് തീയതിയും സമയവും
നവംബർ 19ന് പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S എന്നിവയിൽ GTA 6 ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. റോക്ക്‌സ്റ്റാറിന്റെ പ്രാദേശിക റിലീസ് ഷെഡ്യൂൾ അനുസരിച്ച്, നവംബർ 19-ന് പ്രാദേശിക സമയം അർദ്ധരാത്രിയോടെ ഗെയിം ലഭ്യമാകും.
ഗെയിം മുൻകൂട്ടി പ്രീ-ലോഡ് ചെയ്ത കളിക്കാർക്ക് ലോഞ്ച് സമയം എത്തുമ്പോൾ തന്നെ ഗെയിം കളിച്ചു തുടങ്ങാനാകും. എന്നാൽ മുൻകൂട്ടി ഡൗൺലോഡ് ചെയ്യുന്നത് വഴി നിശ്ചിത സമയത്തിന് മുമ്പ് കളിക്കാൻ സാധിക്കില്ല.
ഇന്ത്യയിലെ GTA 6 വിലയും എഡിഷനുകളും
ഇന്ത്യയിൽ സ്റ്റാൻഡേർഡ്, അൾട്ടിമേറ്റ് എന്നീ രണ്ട് പതിപ്പുകളിലാണ് GTA 6 ലഭ്യമാകുന്നത്. പ്ലേസ്റ്റേഷൻ സ്റ്റോറിൽ സ്റ്റാൻഡേർഡ് എഡിഷന് 5,999 രൂപയും, അൾട്ടിമേറ്റ് എഡിഷന് 7,499 രൂപയുമാണ് വില. എക്സ്ബോക്സ് സ്റ്റോറിൽ 5,999 രൂപ മുതലാണ് ഗെയിമിന്‍റെ വില ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ് എഡിഷനിൽ പ്രധാന ഗെയിം മാത്രമാണുള്ളത്. അൾട്ടിമേറ്റ് എഡിഷനിൽ വാഹനങ്ങൾ, ആയുധങ്ങൾ, കഥാപാത്രങ്ങളെ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകൾ, ബിസിനസുകൾ, പ്രധാന കഥാപാത്രങ്ങളായ ജേസൺ, ലൂസിയ എന്നിവരുമായി ബന്ധപ്പെട്ട അധിക ഇനങ്ങൾ എന്നിവയുൾപ്പെടെയുള്ള എക്സ്ട്രാ ഇൻ-ഗെയിം കണ്ടന്റുകൾ ലഭിക്കും.
നവംബർ 20ന് മുമ്പ് ഏതെങ്കിലും ഡിജിറ്റൽ പതിപ്പ് വാങ്ങുന്നവർക്ക് വിന്റേജ് വൈസ് സിറ്റി പാക്കും ഒരു മാസത്തെ GTA+ അംഗത്വവും ലഭിക്കാൻ അർഹതയുണ്ട്. സാധാരണ ഗെയിം ഡിസ്കിന് പകരം 'കോഡ്-ഇൻ-ബോക്സ്' പാക്കേജായാണ് ഫിസിക്കൽ പതിപ്പ് വിൽക്കുന്നത്. ഇത് വാങ്ങുന്നവർക്ക് ലഭിക്കുന്ന ഡൗൺലോഡ് കോഡ് കൺസോളിൽ ഉപയോഗിച്ച് ഗെയിം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.