സുന്ദർപിച്ചൈ ഒരേ സമയം ഉപയോഗിക്കുന്നത് 20 ഫോണുകൾ; ആശ്ചര്യപ്പെട്ട് നെറ്റിസൺസ്

ഗൂഗ്ളിന്റെ സി.ഇ.ഒ ആയ സുന്ദർപിച്ചൈയുടെ കൈവശം എത്ര ഫോണുകൾ കാണും? ഇക്കാര്യം ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? 2021ൽ ബി.​ബി.സിക്ക് നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം അക്കാര്യത്തിൽ കൃത്യമായ കണക്ക് പറയുന്നുണ്ട്. ഒരേ സമയം തന്നെ താൻ 20 ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് സുന്ദർപിച്ചൈ പറഞ്ഞത്. ജോലി ഗൂഗ്ൾ പോലൊരു കമ്പനിയിൽ ആയതിനാൽ വേണ്ടിവരും എന്നായിരിക്കും ഇതിന് നമ്മളിൽ പലരും നൽകുന്ന മറുപടി. പലരും ഒരു ഫോൺ തന്നെ ഉപയോഗിക്കാൻ പാടുപെടുമ്പോഴാണ് ഗൂഗ്ൾ സി.ഇ.ഒ 20 ഫോണുകൾ ഉപയോഗിക്കുന്നത്. താൻ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഓരോ പുതിയ ഫോണും പരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും സുന്ദർപിച്ചൈ പറയുന്നു.

തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ കുറിച്ചും സുന്ദർപിച്ചൈ സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും പാസ്​വേഡുകൾ മാറ്റാറില്ലെന്നും അക്കൗണ്ടുകൾ സുരക്ഷിതമായിരിക്കാൻ ടു ഫാക്ടർ ആധികാരികതയെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാസ്​വേഡുകൾ ആവർത്തിച്ച് മാറ്റുന്നതിനെക്കാൾ നല്ലത് ഇതാണെന്നും അദ്ദേഹം പറയുന്നു. ഇടക്കിടെ പാസ്​വേഡുകൾ മാറ്റുമ്പോൾ അത് ഓർമിച്ചുവെക്കാൻ പ്രയാസമായിരിക്കും. അതിനാൽ ടു ഫാക്ടർ ആയിരിക്കും നല്ലത്.

ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ആഗോള സാങ്കേതിക വാർത്തകൾ സംയോജിപ്പിക്കുന്ന ടെക്മീമെ എന്ന വെബ്‌സൈറ്റ് വായിച്ചാണ് പിച്ചൈ തന്റെ ദിവസം തുടങ്ങുന്നത്.

Tags:    
News Summary - Google CEO Sundar Pichai uses 20 phones at a time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.