കോവിഡ് 'മണത്തറിയാം'; ശരീര ഗന്ധത്തില്‍നിന്നും വൈറസിനെ തിരിച്ചറിയുന്ന ഉപകരണവുമായി ഗവേഷകര്‍

ലണ്ടന്‍: കോവിഡിന്റെ സാന്നിധ്യം 'മണത്തറിയുന്ന' ഇല്കട്രോണിക് ഉപകരണങ്ങള്‍ ഉടന്‍ ഉപയോഗത്തില്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു.

കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. 'കോവിഡ് അലാറം' എന്ന ഉപകരണത്തിന് പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ്.

സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് പറയുന്നത്. സീലിങ്ങില്‍ ഘടിപ്പിക്കുന്ന ഉപകരണം മുറിയില്‍ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ 15 മിനിറ്റില്‍ കണ്ടെത്തും. 98 മുതല്‍ 100 ശതമാനം വരെ കൃത്യമായ ഫലമാണ് 'കോവിഡ് അലാറം' പീരക്ഷണത്തില്‍ നല്‍കിയത്.

Tags:    
News Summary - Gadgets could soon be able to sniff out people infected with Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.