ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉപഭോക്തൃ പരാതികൾ പെരുകുന്നു. നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ നേരിട്ട പ്ലാറ്റ്‌ഫോമുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. സാധനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് ഉപഭോക്താക്കളുടെ പ്രധാന പരാതിയെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു.
ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്പ്കാർട്ട്, ആമസോൺ, മീഷോ എന്നിവയാണ് പരാതികളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ളത്. കഴിഞ്ഞ വർഷം ഫ്ലിപ്പ്കാർട്ടിനെതിരെ 1.33 ലക്ഷത്തിലധികം പരാതികളാണ് ലഭിച്ചത്. ആമസോൺ, മീഷോ എന്നിവയാണ് തൊട്ടുപിന്നിൽ.
ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച 10 പ്ലാറ്റ്‌ഫോമുകൾ;
സാധനങ്ങൾ ഡെലിവറി ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാതി. കഴിഞ്ഞ വർഷം മാത്രം ഈ വിഷയത്തിൽ 79,818 പരാതികളാണ് ലഭിച്ചത്. തെറ്റായ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുക, റീഫണ്ട് നിഷേധിക്കുക, കേടുപാടുകൾ സംഭവിച്ച ഉൽപ്പന്നങ്ങൾ നൽകുക, ഉപഭോക്താവിന്റെ സമ്മതമില്ലാതെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുക എന്നിവയാണ് മറ്റ് പ്രധാന പ്രശ്നങ്ങൾ.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 91 കോടിയിലധികം രൂപ ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കാൻ ഹെൽപ്പ് ലൈൻ സഹായകമായി. ഇതിൽ 63 കോടി രൂപയോളം ഇ-കൊമേഴ്‌സ് മേഖലയിലെ പരാതികളുമായി ബന്ധപ്പെട്ടതാണ്.
ഓൺലൈൻ ഷോപ്പിംഗിൽ വീഴ്ചകൾ നേരിടുന്ന ഉപഭോക്താക്കൾക്ക് താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാം:
മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ സേവനം ലഭ്യമാണെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.