ട്വിറ്ററിൽ വീണ്ടും രാഷ്ട്രീയപരസ്യങ്ങളെത്തുന്നു; പ്രതിസന്ധി മറികടക്കാൻ നിയന്ത്രണം നീക്കാനൊരുങ്ങി മസ്ക്

വാഷിങ്ടൺ: ട്വിറ്ററിലെ രാഷ്ട്രീയപരസ്യങ്ങൾക്കുള്ള നിരോധനം നീക്കാനൊരുങ്ങി ഇലോൺ മസ്ക്. രണ്ട് വർഷമായി നിലനിന്നിരുന്ന നിയന്ത്രണമാണ് മസ്ക് നീക്കാനൊരുങ്ങുന്നത്. ട്വിറ്റർ സേഫ്റ്റി വിഭാഗമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

വരുന്ന ആഴ്ചകളിൽ തന്നെ രാഷ്ട്രീയപരസ്യങ്ങൾക്കുള്ള പെർമിറ്റ് ട്വിറ്റർ പുനഃസ്ഥാപിക്കുമെന്നാണ് സൂചന. 2019ൽ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് രാഷ്ട്രീയപരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾക്കിടെ വ്യാജ വിവരങ്ങൾ വ്യാപകമായി പ്രചരിക്കാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു ട്വിറ്റർ നടപടി.

നേരത്തെ ഫേസ്ബുക്കും സമാനമായ രീതിയിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ ട്വിറ്റർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതേ തുടർന്നാണ് രാഷ്ട്രീയപരസ്യങ്ങൾ തിരിച്ചെത്തുന്നത്.മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ബ്ലുടിക്കിനും പണമിടാക്കാൻ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Elon Musk's Twitter reverses its 2019 ban on political ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.