കടുത്ത ശബ്ദമലിനീകരണം കാരണം ഡാറ്റാസെന്ററിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ; 418 വീടുകൾ വിലക്കുവാങ്ങാൻ ഇലോൺ മസ്ക്

ഇലോൺ മസ്ക് തന്‍റെ എക്സ് എഐ ഡാറ്റാസെന്‍ററിനു സമീപമുള്ള 418 വീടുകകൾ വിലക്കുവാങ്ങാനൊരുങ്ങുന്നു. എഐ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള കനത്ത ശബ്ദമലിനീകരണത്തിൽ പ്രദേശവാസികളിൽ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മസ്കിന്‍റെ ഈ നീക്കം. മിസിസിപ്പിയിലെ സൗത്ത്ഹേവൻ പ്രദേശത്തുള്ള കോളോണിയൽ ഹിൽസ് റെസിഡൻഷ്യൽ നഗരസഭയിലെ 418 വീടുകളാണ് കമ്പനി വിലക്കുവാങ്ങുന്നതെന്നാണ് റിപ്പോർട്ട്. തുടർച്ചയായ ശബ്ദമലിനീകരണം കാരണം പ്രദേശവാസികൾ പരാതിയും പര്തിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, വീട് മസ്കിന്‍റെ കമ്പനി വാങ്ങുകയാണെങ്കിൽ കമ്പനിക്കെതിരായ നിയമപോരാട്ടത്തിൽ ഉടമകൾ കക്ഷിയാകരുതെന്ന് വ്യവസ്ഥ‍യുണ്ട്.

ഡാറ്റാ സെന്ററിനായി ഉപയോഗിക്കുന്ന ഗ്യാസ് ടർബൈനുകളിൽ നിന്നുള്ള കനത്ത ശബ്ദവും പ്രകമ്പനവുമാണ് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്. വിമാനങ്ങൾ പറന്നുയരുന്നതിന് സമാനമായ വലിയ ശബ്ദം രാത്രി വൈകിയും കേൾക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂൺ മാസത്തിൽ മൂന്ന് പ്രദേശവാസികൾ കോടതിയെ സമീപിച്ചിരുന്നു.

നിലവിൽ 18 വീട്ടുടമകൾ വീട് വിൽക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും അഞ്ച് വീടുകൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇലോൺ മസ്കോ കമ്പനിയോ വാർത്തയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന് പിന്തുണ നൽകുന്ന മൂന്ന് ഡാറ്റ സെന്‍ററുകളാണ് മസ്ക് ഈ പ്രദേശത്ത് നിർമ്മിച്ചിരിക്കുന്നത്.

എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചക്ക് വൻതോതിൽ വൈദ്യുതിയും ഇൻഫ്രാസ്ട്രക്ചറുകളും ആവശ്യമാണ്. പ്രദേശത്ത് സൗണ്ട് ബാരിയറുകൾ സ്ഥാപിക്കുകയും പവർ ഔട്ട്പുട്ട് ക്രമീകരിക്കുകയും ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് xAI വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രദേശവാസികൾ അതീവ ബുദ്ധിമുട്ടിലാണ്. 

Tags:    
News Summary - elon musk to buy 418 homes near data center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.