റാപ്പർ കൻയി വെസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് ഇലോൺ മസ്ക് സസ്​പെൻഡ് ചെയ്തു

വാഷിങ്ടൺ: റാപ്പർ കൻയി വെസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് വീണ്ടും സസ്​പെൻഡ് ചെയ്തു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് അക്കൗണ്ട് സസ്​പെൻഡ് ചെയ്തത്. രണ്ടുമാസത്തിനിടെ രണ്ടാംതവണയാണ് വെസ്റ്റിന്റെ അക്കൗണ്ട് സസ്​പെൻഡ് ചെയ്യുന്നത്.

ഞാ​ൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അക്രമം പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഞങ്ങളുടെ നിയമം ലംഘിച്ചിരിക്കുന്നു. അക്കൗണ്ട് സസ്​പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് ഇതെ കുറിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.

സ്വതന്ത്ര സംഭാഷണ സമ്പൂർണവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്വിറ്റർ ഉടമ എലോൺ മസ്‌ക്, ഒക്ടോബറിൽ പ്ലാറ്റ്‌ഫോമിലേക്ക് ഇപ്പോൾ യെ എന്നറിയപ്പെടുന്ന റാപ്പറിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ 4400കോടി ഡോളർ മസ്‌ക് ഏറ്റെടുക്കുന്നത് പൂർത്തിയാകുന്നതിന് മുമ്പ് ട്വിറ്റർ റാപ്പറിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ട്വിറ്ററിൽ തിരികെ കൊണ്ടുവന്നതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

Tags:    
News Summary - Elon Musk suspends rapper kanye west's twitter account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.