ന്യൂയോര്‍ക്ക്: ട്വിറ്റർ വാങ്ങുന്നതിനുള്ള പണ സമാഹരണത്തിനായി ടെസ്‌ല സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 395 കോടി ഡോളര്‍ (32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.
ടെസ്‌ലയുടെ ഓഹരികള്‍ വിറ്റുമാത്രം മസ്‌ക് 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 1.95 കോടി ഓഹരികളാണ് അദ്ദേഹം വിറ്റഴിച്ചത്.
അതേസമയം, ടെസ്‌ലയുടെ വിപണി മൂല്യത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായി. ഇതോടെ മസ്‌കിന്റെ മൊത്തം ആസ്തി 200 ബില്യണ്‍ ഡോളറിനു താഴെയെത്തി. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് ഏപ്രിലില്‍ അദ്ദേഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടെസ്‌ലയുടെ വിപണിമൂല്യം ഇടിയാന്‍ തുടങ്ങിയത്. ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.