ട്വിറ്റർ ജീവനക്കാരുടെ പാരന്റൽ ലീവും വെട്ടിക്കുറച്ച് ഇലോൺ മസ്ക്

ന്യൂയോർക്: കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഇലോൺ മസ്ക് നിരവധി മാറ്റങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയതാണ് പാരന്റൽ ലീവ് ചുരുക്കി എന്നത്. നേരത്തേ 20 ആഴ്ച(140 ദിവസം) ആയിരുന്നു രക്ഷകർതൃ അവധിദിനമായി നൽകിയിരുന്നത്. അത് 14 ദിവസമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ് മസ്ക്. ട്വിറ്റർ രേഖകളെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ശമ്പളത്തോടുകൂടിയ ലീവ് പോളിസി ഇല്ലാത്ത യു.എസിലെ ട്വിറ്റർ ആ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് മാറ്റം ബാധിക്കുക. യു.എസിൽ പേരന്റൽ ലീവ് നൽകണമെന്ന് വ്യവസ്ഥയില്ല. ചില പ്രത്യേക മെഡിക്കൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആണ് ചില കമ്പനികളും സ്ഥാപനങ്ങളും 12 ആഴ്ച വരെ ശമ്പളത്തോട് കൂടിയ പാരന്റൽ ലീവ് അനുവദിക്കുന്നത്.

അതേസമയം, നിലവിൽ 12 സംസ്ഥാനങ്ങൾ ഇത്തരത്തിൽ അവധി അനുവദിക്കാറുണ്ട്. കാലിഫോർണിയയിൽ എട്ടാഴ്ചത്തെ പാരന്റൽ ലീവ് അനുവദനീയമാണ്. ന്യൂയോർക്കിലും ന്യൂ ജഴ്സിയിലും 12 ആഴ്ചത്തെ ശമ്പളത്തോടു കൂടിയ ലീവ് അനുവദിക്കുന്നതിനൊപ്പം ജോലി സുരക്ഷ ഉറപ്പുള്ള 16 ആഴ്ച വരെയുള്ള ശമ്പളമില്ലാ ജോലിയും അനുവദിക്കാറുണ്ട്.

അമ്മമാർക്ക് വിശ്രമിക്കാനും കുഞ്ഞിനൊപ്പം ചെലവഴിക്കാനും കുറഞ്ഞ സമയമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടി പലരും പേരന്റൽ ലീവ് വെട്ടിക്കുറച്ചതിന് എതിരെ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Elon Musk changes twitter's parental leave policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.