775 രൂപയുടെ ബ്രോഡ് ബാൻഡ് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ.) ഉപഭോക്താക്കൾക്കായി പുതിയ ബ്രോഡ് ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 775 രൂപയുടെയും 275 രൂപയുടേയും ബ്രോഡ് ബാൻഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. എന്നാൽ ഏറെ ജനകീയമായ ബ്രോഡ് ബാൻഡ് പ്ലാൻ നിർത്തലാക്കാനൊരുങ്ങുകയാണ് ബി.എസ്.എൻ.എൽ.

775 രൂപയുടെ ബ്രോഡ് ബാൻഡ് പ്ലാനുകൾ ഡിസംബർ 14ന് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആകെ 2000 ജി.ബി ഡാറ്റയാണ് 775 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. കൂടാതെ 150 എം.ബി.പി.എസ് വേഗതയിൽ ഡാറ്റ ലഭ്യമാകുകയും ചെയ്യും. അൺലിമിറ്റഡ് വോയിസ് കോളുകളും ഒ.ടി.ടി ആനുകൂല്യങ്ങളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 75 ദിവസമാണ് പ്ലാനിന്‍റെ കാലാവധി.

775 രൂപയുടെ പ്ലാനിനോടപ്പം മറ്റ് രണ്ട് പ്ലാനുകളും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരുന്നു. 275 രൂപയുടെ രണ്ട് പ്ലാനുകളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിച്ചത്. 75 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിനൊപ്പം 3300ജി.ബി ഡാറ്റയും ഈ പ്ലാനുകളിലൂടെ ലഭ്യമാകും. എന്നാൽ 275 രൂപയുടെ രണ്ട് പ്ലാനുകളിലും ഡാറ്റാ സ്പീഡിൽ വ്യത്യാസമുണ്ട്.

275ന്‍റേയും 775ന്‍റേയും പ്ലാനുകൾ ബി.എസ്.എൻ.എലിന്‍റെ മറ്റു പ്ലാനുകളെ അപേക്ഷിച്ച് ചെലവുകുറഞ്ഞതാണ്. അതുകൊണ്ടുതന്നെ 775ന്‍റെ പ്ലാൻ നിർത്തലാക്കുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാവും. 

Tags:    
News Summary - BSNL to soon discontinue Rs 775 Fiber broadband plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.