വൈദ്യുതി വായുവിലൂടെ വന്നോളും; അകലെയിരുന്നും ഇനി ഫോൺ ചാർജ് ചെയ്യാം

വയറുകളില്ലാെത ഫോണുകൾ ചാർജ് ചെയ്തു കാണിക്കാം എന്ന് പറഞ്ഞാൽ ഇ​േപ്പാൾ ആരും അമ്പരക്കില്ല. കാരണം, വയർ​െലസ് ചാർജറുകൾ പലർക്കും പരിചയമായിക്കഴിഞ്ഞു. ആപ്പിളും സാംസങ്ങും ഷവോമിയും അടക്കം വയർ​െലസ് ചാർജിങ് പിന്തുണയുള്ള മുൻനിര ഫോണുകൾ ഇപ്പോൾ ഇറക്കുന്നുണ്ട്​. എന്നാൽ, ഇത്തരം ഫോണുകൾ ചാർജ് ചെയ്യാൻ ചാർജിങ് പാഡോ, സ്​റ്റാൻഡോ വേണം. ഇൻഡക്​ഷൻ സ്​റ്റൗവിൽ സ്​റ്റീൽ പാത്രം വെക്കുന്നതുപോലെ ഫോണുകൾ ഇവയിൽ കൃത്യസ്ഥാനത്ത് വെക്കുകയും വേണം.

ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടെന്നാണ് ചൈനീസ് കമ്പനി ഷവോമി ഇപ്പോൾ പറയുന്നത്. വയറുകളോ പാഡോ സ്​റ്റാൻഡോ വേണ്ട. സ്മാർട്ട്ഫോണുകൾ അടക്കം വിദൂരമായി ചാർജ് ചെയ്യാൻ കഴിയുന്ന മി എയർചാർജ് ടെക്നോളജിയുമായാണ് ഷവോമിയുടെ വരവ്. ഇതിൽ വൈദ്യുതി ഏതാനും മീറ്ററുകൾ ദൂരം വരെ ഇൻഡക്ടിവ് ചാർജിങ് സാങ്കേതികതയിലൂടെ കൈമാറാൻ കഴിയും.

ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന അതിവേഗ, വയർ​െലസ് ചാർജിങ് സാങ്കേതികതയായ ചീ (Qi)യിൽ നാല് സെ.മീ അകലെയുള്ള ഉപകരണങ്ങളിൽ വരെ മാത്രമേ വൈദ്യുതി കൈമാറ്റം നടക്കൂ. വയർ​െലസ് ചാർജറുകളിൽ ഒരേസമയം ഒരു ഉപകരണം മാത്രമേ ചാർജ് ചെയ്യാൻ കഴിയൂ. എന്നാൽ, എയർചാർജറിൽ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാം. അഞ്ച് വാട്ട് വൈദ്യുതിയാണ് ലഭ്യമാകുക. ഫോണുകൾ മാത്രമല്ല, സ്മാർട്ട് വാച്ചുകൾ, ലാംപുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ തുടങ്ങി വയർ​െലസ് ചാർജിങ് പിന്തുണക്കുന്ന എന്തും ചാർജ് ചെയ്യാം.

പല ചാർജറുകൾ ഉപയോഗിക്കുന്നത് ഇതുവഴി ഒഴിവാക്കാം. ഭിത്തിയും തടിയും അടക്കമുള്ളവ മുന്നിലുണ്ടെങ്കിലും തടസ്സമാവില്ല. ഫോൺ ഉപയോഗിക്കുേമ്പാഴും ചാർജർ അടുത്തുണ്ടെങ്കിൽ തനിയെ ചാർജായിക്കൊള്ളും. ഈ സാങ്കേതികവിദ്യ ഭാവിയിലേ എല്ലാ ഉപകരണങ്ങളിലും എത്തൂ. ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. ഇതിൽ മില്ലിമീറ്റർ വേവ് തരംഗങ്ങൾ പ്രസരിപ്പിക്കുന്ന 144 ആൻറിനകൾ അടങ്ങുന്ന ഫേസ് കൺട്രോൾ സംവിധാനത്തിനൊപ്പം ഇൻസുലേറ്റഡ് ചാർജിങ് പൈൽ ഷവോമി വികസിപ്പിച്ചിട്ടുണ്ട്. ചാർജ് ചെയ്യേണ്ട സ്മാർട്ട്‌ഫോണിലേക്ക് ഈ തരംഗങ്ങൾ രശ്മികളായി നേരിട്ട് പോകുന്നു. സ്മാർട്ട്‌ഫോൺ എവിടെയാണെന്ന് നിർണയിക്കാൻ ചാർജിങ് പൈലിൽ അഞ്ച് ഘട്ട ഇൻറർഫെറൻസ് ആൻറിനകളുമുണ്ട്.

മി എയർ ചാർജ് പ്രവർത്തിക്കാൻ സ്മാർട്ട്‌ഫോണുകൾക്കുള്ളിൽ ബീക്കൺ ആൻറിനയും റിസീവിങ് ആൻറിനയും അടക്കമുള്ള സംവിധാനം ആവശ്യമാണ്. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് ബീക്കൺ ആൻറിന സ്ഥാന വിവരങ്ങൾ പ്രസരിപ്പിക്കും. 14 ആൻറിനകളടങ്ങിയ റിസീവിങ് ആൻറിന നിര, ചാർജിങ് പൈലിൽനിന്ന് പുറപ്പെടുന്ന മില്ലിമീറ്റർ വേവ് സിഗ്​നലിനെ റക്റ്റിഫയർ സർക്യൂട്ട് വഴി വൈദ്യുതോർജമാക്കി മാറ്റും.

ഷവോമിയുടേതിന് സമാനമായി ഒരു മീറ്റർ വരെ ദൂരത്തിൽ സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്ന വയർ​െലസ് എയർ ചാർജിങ് സാങ്കേതികതയുടെ പ്രാഥമിക രൂപം മോട്ടറോള ഈയിടെ അവതരിപ്പിച്ചിരുന്നു. മോട്ടറോളയുടെ ഉടമകളായ ലെനോവോയുടെ എക്സിക്യൂട്ടിവ് 'വെയ്‌ബോ' എന്ന ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റിൽ വിഡിയോ പോസ്​റ്റുചെയ്‌തതല്ലാതെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

2020 ഏപ്രിലിൽ മറ്റൊരു ചൈനീസ് കമ്പനി ഓപ്പോയും 10 മീറ്റർ അകലെ വരെ ചാർജിങ് സാധ്യമാവുന്ന 'ഫ്രീ വൂക്ക്' എന്ന എയർ വയർ​െലസ് ചാർജിങ് ആശയം പങ്കുവെച്ചിരുന്നു. ഒപ്പോ റെനോ എയ്സ് സ്മാർട്ട്‌ഫോണിലെ പുതിയ ചാർജിങ് അനുഭവവുമായി ഒരു വിഡിയോ ചൈനീസ് കമ്പനി പുറത്തിറക്കിയെങ്കിലും സാങ്കേതികവിദ്യ അവതരിപ്പിച്ചില്ല. 

Tags:    
News Summary - As long as the electricity comes through the air; You can now charge your phone from a distance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.