Posted On
date_range Updated On
date_range വീടുനോക്കാൻ എ.ഐ വരുന്നു
ഇനി വീടുനോക്കാനും നിർമിതബുദ്ധിയുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വീടുകൾ നോക്കാൻ ഒരു സൂപ്പർ സ്‌മാർട്ട് സഹായി 2024ൽ നിങ്ങളുടെ അടുത്തെത്തും. ഈ ഉപകരണത്തിന്ന്‍വീടിന്റെ പരിസരങ്ങളിലൂടെ സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ആളുകൾ പറയുന്നത് മനസ്സിലാക്കാനും എല്ലാം കഴിയും. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെയും ഈ എ.ഐ നോക്കിക്കോളും. ചക്രങ്ങളും കാലുകളുമുള്ള ഒരു റോബോട്ടിനെപ്പോലെയാണ് ഈ സ്മാർട്ട് ഹോം അസിസ്റ്റന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു യഥാർഥ വ്യക്തിയെപ്പോലെ അത് നമ്മളോട് സംസാരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.