ആരാധകർ ഏറെ കാത്തിരുന്ന് ആഴ്ചകൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം ഐപാഡ് സൗഹൃദ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇപ്പോഴിതാ ടെലിവിഷനിലും വരാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ടെലിവിഷനിൽ ഇൻസ്റ്റഗ്രാം എന്ന ആശയം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം ചീഫ് ആഡം മൊസേരി.
മീഡിയ ഉപഭോഗത്തിനായി കൂടുതൽ ആളുകൾ ടി.വിയിലേക്ക് മാറുന്നത് കണക്കിലെടുത്ത് ഇൻസ്റ്റഗ്രാമിന് ഒരു ടിവി ആപ്ലിക്കേഷൻ ആവശ്യമായി വന്നേക്കാമെന്നും പ്രസക്തമായ ഉപകരണങ്ങളിൽ ആകർഷകമായ രീതിയിൽ പ്രത്യക്ഷപ്പെടാൻ ഇൻസ്റ്റഗ്രാം ആഗ്രഹിക്കുന്നുണ്ടെന്നും മൊസേരി ബ്ലൂംബെർഗിനോട് പറഞ്ഞു.
റീൽസിന് അനുസൃതമായി വെർട്ടിക്കലായാണ് ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത്. ഇത് ടെലിവിഷനിലും പ്രാവർത്തികമാകുമെന്ന് കരുതുന്നുവെന്നും മൊസേരി പറഞ്ഞു. എന്നാൽ തത്സമയ സ്‌പോർട്‌സിനോ എക്‌സ്‌ക്ലൂസീവ് ഹോളിവുഡ് ഉള്ളടക്കത്തിനോ ലൈസൻസ് നൽകാൻ പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന് നിലവിൽ പ്രതിമാസം മൂന്ന് ബില്യൺ ഉപയോക്താക്കളുണ്ട്. വർഷങ്ങളായി ഫോട്ടോ-ഷെയറിങ് ആപായി നിലനിന്നിരുന്ന ഇൻസ്റ്റഗ്രാം ഇപ്പോൾ സ്വകാര്യ സന്ദേശമയക്കൽ, സ്റ്റോറികൾ, റീൽസ്, ഷോർട്ട് ഫോം വീഡിയോകൾ എന്നിവക്ക് അറിയപ്പെടുന്ന പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ട്. ബൈറ്റ്ഡാന്‍സിന്റെ ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിനാല്‍ വീഡിയോ, പ്രത്യേകിച്ച് റീല്‍സ് ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന മുന്‍ഗണനയായി മാറിയിരിക്കുന്നു.
റീല്‍സ് ഐക്കണ്‍ ആപ്പിന്റെ നാവിഗേഷന്‍ ബാറില്‍ കൂടുതല്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുമെന്ന് മൊസേരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഐപാഡ് ആപ്പ് ഇപ്പോള്‍ പ്രധാന ഫീഡിന് പകരം റീല്‍സിലേക്കാണ് ആദ്യം ഓപ്പൺ ആകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.