ഗൂഗ്ളിന് ഇന്ന് 27ാം പിറന്നാൾ

മനുഷ്യന്‍റെ ജീവിത ഗതിയിൽ ഗൂഗ്ൾ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ട് ഇന്ന് 27 വർഷം. ചില്ലറ സ്വാധീനമൊന്നുമല്ല ഇക്കാലയളവിൽ ഈ ആഗോള കമ്പനി മാനവ രാശിയിൽ ചെലുത്തിയത്. ഇന്‍റർനെറ്റ് സെർച്ചിങ് എന്ന പ്രക്രിയയുടെ പേര് തന്നെ ഗൂഗ്ളിങ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇന്ന് ലോകത്ത് വ്യാപകമായ ഉപയോഗിക്കുന്ന സെർച്ച് എൻജിനാണ് ഗൂഗ്ൾ.

1998 സെപ്റ്റംബർ 4നാണ് കമ്പനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ 1997, സെപ്റ്റംബർ 15ന് തന്നെ യു.എസ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ലാറി പേജും സെർജി ബ്രിന്നും സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ പി.എച്ച്.ഡി പഠനകാലയളവിൽ ഗൂഗ്ളിന്‍റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തിരുന്നു. റെക്കോഡ് എണ്ണം വെബ് പേജുകൾ ഇൻഡക്സ് ചെയ്ത ദിവസത്തിന്‍റെ ഓർമക്കായാണ് സെപ്റ്റബർ 4ൽ നിന്ന് 27ലേക്ക് ഗൂഗ്ളിന്‍റെ ജന്മദിനം കമ്പനി മാറ്റാൻ തീരുമാനിക്കുന്നത്.

ഓരോ തവണയും വ്യത്യസ്ത രീതിയിലാണ് ഗൂഗ്ൾ അവരുടെ ജന്മ ദിനം ആഘോഷിക്കാറുള്ളത്. ഇത്തവണ ഡൂഡിലിലൂടെ 1998ൽ കമ്പനി പുറത്തിറക്കിയ ലോഗോ പുനരവതരിപ്പിച്ച് ഉപയോക്താക്കൾക്ക് നൊസ്റ്റാൾജിക് ഫീൽ നൽകുകയാണ് കമ്പനി. സവിശേഷ ദിനങ്ങൾ ഓർമപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഗൂഗ്ൾ ഡൂഡിൽ അവതരിപ്പിക്കുന്നത്.

27ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗൂഗ്ൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട് ഫോൺ, സ്നാർട്ട് വാച്ച്, ഇയർ ബഡ്സ്, തുടങ്ങിയവയുടെ ഓൺലൈൻ പർച്ചേസിങിന് മികച്ച ഓഫറുകളാണുള്ളത്.

Tags:    
News Summary - 27th birthday of google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.