Posted On
date_range Updated On
date_range കുട്ടികൾക്കായി ഷവോമിയുടെ പുതിയ ഉൽപന്നം
ഇന്ത്യയിൽ ഉൽപന്നനിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് നിർമാതാക്കളായ ഷവോമി. സ്മാർട്ട് ബൾബ്, ട്രിമ്മർ എന്നിവക്ക് ശേഷം കുട്ടികൾക്കായാണ് ഷവോമിയുടെ പുതിയ ഉൽപന്നം എത്തുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് എം.ഐ ട്രക്ക് ബിൽഡറാണ് ഷവോമി പുറത്തിറക്കുന്നത്.
ക്രൗഡ് ഫണ്ടിങ്ങിലുടെ 1199 രൂപക്കാണ് ഷവോമി ഉൽപന്നം വിപണിയിലെത്തിക്കുന്നത്. എം.ഐ ട്രക്ക് ബിൽഡർ ഉപയോഗിച്ച് കുട്ടികൾക്ക് ട്രക്കോ ബുൾഡോസറോ നിർമിക്കാം. എളുപ്പത്തിൽ സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ട്രക്ക് ബിൽഡറിൻെറ ബ്ലോക്കുകൾ ഷവോമി രൂപകൽപന ചെയ്തിരിക്കുന്നത്.
ജൂലൈ 25 മുതൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിക്കുന്ന ട്രക്ക് ബിൽഡറിൻെറ വിതരണം ആരംഭിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.