ലോകത്തെ ഏറ്റവും വേഗമേറിയ ഒാ​േട്ടാ ഫോക്കസ്​ കാമറയുമായി സോണി

മുംബൈ: ലോകത്തെ ഏറ്റവും വേഗമേറിയ  ഒാ​േട്ടാ ഫോക്കസ് ​കാമറ ആർ എക്​സ്​ 100 വി സോണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 79,990 രൂപയാവും ക്യാമറയുടെ ഇന്ത്യൻ വിപണിയിലെ വില.

ഫാസ്​റ്റ്​ ഹൈബ്രിഡ്​ ഒാ​േട്ടാ ഫോക്കസ്​ സംവിധാനവുമായാണ്​ സോണിയുടെ പുതിയ ക്യാമറയെത്തുന്നത്​. 0.05 സെക്കൻഡിൽ ക്യാമറ ഒാ​േട്ടാ ഫോക്കസ്​ ചെയ്യും. ഏറ്റവും കൂടുതൽ ഒാ​േട്ടാ ഫോക്കസ്​ പോയിൻറുകളും  കാമറക്കുണ്ടാവും. 315 ഒ​ാ​േട്ടാ ഫോക്കസ്​ പോയിൻറുകളാവും​  കാമറയിലുണ്ടാവുക.

20.1 മെഗാ പിക്​സലി​െൻറ കാമറയിൽ 4k വീ​ഡിയോ റെക്കോർഡിങ്​ സാധ്യമാവും.  സ്ലോ മോഷൻ വി​ഡിയോകൾ കൂടുതൽ മികച്ച രീതിയിൽ കാമറ ഉപയോഗിച്ച്​ എടുക്കാൻ കഴിയുമെന്നാണ്​ സോണിയുടെ അവകാശ വാദം.

Tags:    
News Summary - Sony launches world’s fastest auto focus compact camera Cyber-shot RX100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.