ലോക്ഡൗൺ കാലത്ത് മൂന്ന് പുതുമോഡലുകളുമായി ഷവോമി
ദുബൈ: കൂടുതൽ മികവും മിഴിവുമുള്ള ഫോേട്ടാകളും വീഡിയോകളും പകർത്താനുതകുന്ന മൂന്ന് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് ലോക്ഡൗൺ കാലത്തും വിപണിയിൽ ചലനം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 9പ്രോ, റെഡ്മി നോട്ട് 9, എം.െഎ നോട്ട് 10 ലൈറ്റ് എന്നീ മോഡലുകളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
64 മെഗാപിക്സൽ ക്വാഡ് കാമറയാണ് റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷത. ഏതുതരം വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ ലഭിക്കുമെന്നതും സ്േലാമോഷൻ സെൽഫി വീഡിയോകളും ക്ലോസപ്പുകളുമെല്ലാം വ്യക്തതയോടെ പകർത്താനാവുമെന്നതും മേൻമയായി നിർമാതാക്കൾ അവകാശപ്പെടുന്നു.
അതിവേഗം ചാർജ് ചെയ്യാനാവുന്ന, കൂടുതൽ നേരം ചാർജ് നിലനിൽക്കുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.
ആറു ജി.ബി റാമും 64 ജിബി മെമ്മറിയുമുള്ള മോഡലിന് 1099 ദിർഹവും 128 ജിബി മെമ്മറിയുള്ള മോഡലിന് 1199 ദിർഹവുമാണ് വില.
റെഡ്മി നോട്ട് 9 ന് 749 ദിർഹം മുതലാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.