സാഹസികർക്ക്​ ഗ്രോപ്രോ  ഹീറോ ആക്​ഷൻ കാമറ

സാഹസികത ഹരമായവർക്ക്​ ആക്​ഷൻ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ പുതിയ വാട്ടർ പ്രൂഫ്​ കാമറയുമായി ഇന്ത്യയിലെത്തി. 10 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ പ്രവർത്തിക്കുന്ന ഗോ ​പ്രോ ഹീറോ സ്​പോർട്​സ്​ ആക്ഷൻ കാമറ ഏപ്രിൽ മുതൽ വാങ്ങാൻ കിട്ടും. 18,990 രൂപയാണ്​ വില. വൈഡ്​ വ്യൂ, വോയിസ്​ കൺട്രോൾ, ഇമേജ്​ സ്​​റ്റെബിലൈസേഷൻ എന്നിവയാണ്​ പ്രധാന പ്രത്യേകത.

CHDHB-501-RW എന്നാണ്​ മോഡൽ നമ്പർ. 10 മെഗാപിക്​സൽ 1/2.3 ഇഞ്ച്​ സിമോസ്​ സെൻസറാണ്​.1080 പി വീഡിയോകൾ സെക്കൻഡിൽ 60 ഫ്രെയിം വീതവും 1440 പി വീഡിയോകൾ സെക്കൻഡിൽ 30 ഫ്രെയിം വീതവും ഷൂട്ട്​ ചെയ്യാം. എന്നാൽ ഫോർകെ, സ്ലോമോഷൻ വീഡിയോകൾ എടുക്കാൻ കഴിയില്ല. 100 - 1600 ആണ്​ ​െഎ.എസ്.​ഒ റേഞ്ച്​, 4.95 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ 320x480 പിക്​സൽ റസലൂഷനുള്ളതാണ്​, 128 ജി.ബി വരെ മെമ്മറി കാർഡിടാവുന്ന നാല്​ ജി.ബി ഇ​േൻറണൽ മെമ്മറിയാണ്​. 

117 ഗ്രാമാണ്​ ഭാരം. പ്രവർത്തിക്കാൻ കൈ ഉപയോഗിക്കാതെ കമാൻഡുകൾ നൽകിയാൽ മതി. കൈ വിറക്കാതെ ചിത്രമെടുക്കാൻ ഒപ്​റ്റിക്കൽ ഇമേജ്​ ​സ്​​റ്റെബിലൈസേഷന്​ പകരം ഇലക്​ട്രോണിക്​ ഇമേജ്​ ​സ്​​റ്റെബിലൈസേഷനാണുള്ളത്​. 

Tags:    
News Summary - GO Pro action camera-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.