ആപ്പിൾ വാച്ച്​ സീരീസ്​ 7ന്​ എത്ര രൂപയാകും..? അറിയാം വിലവിവരങ്ങൾ

പുതിയ തലമുറ ഐഫോൺ 13 സീരീസിനും പുതുക്കിയിറക്കിയ ഐപാഡ് മിനിക്കും ഒപ്പം ആപ്പിൾ കഴിഞ്ഞ മാസം അവരുടെ വാച്ച് സീരീസ് 7-ഉം പുറത്തിറക്കിയിരുന്നു. 399 ഡോളർ പ്രാരംഭ വിലയിൽ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ച ആപ്പിൾ വാച്ച്​ ഏഴാമ​െൻറ ഇന്ത്യയിലെ വിലവിവരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ടെക്​ലോകം. എന്നാൽ, ഫ്ലിപ്​കാർട്ടി​െൻറ ഏറ്റവും പുതിയ പ്രൊഡക്ട്​ ലിസ്റ്റിങ്,​ ആപ്പിൾ വാച്ച് സീരീസ് 7-​െൻറ ഇന്ത്യയിലെ വില വെളിപ്പെടുത്തിയിരിക്കുകയാണ്​.

പ്രമുഖ ഇന്ത്യൻ ടിപ്​സ്റ്ററായ ഇഷാൻ അഗർവാളാണ്​ ആപ്പിൾ വാച്ചി​െൻറ വിലവിവരങ്ങൾ പുറത്തുവിട്ടത്​. സീരീസ്​ 7-​െൻറ അലൂമിനിയം മോഡലുകളുടെ വിലയാരംഭിക്കുന്നത്​ 41,900 രൂപ മുതലാണ്​. അത്​ 53,900 രൂപ വരെ പോകുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ മോഡലുകളിലെ അടിസ്ഥാന വേരിയൻറിന് 69,900 രൂപയും ഏറ്റവും മുന്തിയ മോഡലിന്​ 73,900 രൂപ വരെയുമാകും. നിങ്ങൾക്ക് മിലാനീസ് ലൂപ്പ് വേരിയൻറുകൾ ലഭിക്കണമെങ്കിൽ അതിലും കൂടുതൽ പണം മുടക്കേണ്ടി വരും.

ആപ്പിൾ വാച്ച്​ സീരീസ്​ 7 വില

അലൂമിനിയം

41mm – ₹41,900

45mm – ₹44,900

41mm Cellular – ₹50,900

45mm Cellular – ₹53,900

സ്റ്റെയിൻലെസ് സ്റ്റീൽ

41mm – ₹69,900

45mm – ₹73,900

മിലാനീസ് ലൂപ്പ് (സെല്ലുലാർ)

41mm – ₹73,900

45mm – ₹77,900

Tags:    
News Summary - Apple Watch Series 7 Pricing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.