Posted On
date_range Updated On
date_range ടെക് ലോകത്തെ വീണ്ടും ഞെട്ടിക്കാൻ ആപ്പിൾ; ഇക്കുറി സ്മാർട്ട് റിങ്
ടെക് ഭീമനായ ആപ്പിൾ സ്മാർട്ട് റിങ്ങുകൾ വിപണിയിലെത്തിക്കുന്നു. റിങ്ങിനുള്ള പേറ്റൻറ് കമ്പനിക്ക് ലഭിച്ചു. ഒക്ടോബർ 15നാണ് ആപ്പിളിന് ഇതിനുള്ള പേറ്റൻറ് ലഭിച്ചത്. ഐഫോണിനെ നിയന്ത്രിക്കാനുള്ള എക്സ്റ്റേണൽ ഡിവൈസായിട്ടാവും റിങ് പ്രവർത്തിക്കുക.
ടച്ച് സ്ക്രീൻ, പ്രൊസസർ, വയർലെസ്സ് റിസീവർ എന്നിവയുൾപ്പെടുന്നതാണ് ആപ്പിളിെൻറ സ്മാർട്ട് റിങ്. ഫിംഗർപ്രിൻറ്, വോയ്സ് കമാൻഡ്, ആംഗ്യങ്ങൾ എന്നിവയിലൂടെയെല്ലാം ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിക്കും. ബയോമെട്രിക് സെൻസറും ആപ്പിളിെൻറ സ്മാർട്ട് റിങ്ങിലുണ്ടാവും.
ഫിറ്റ്നെസ് ട്രാക്കർ, എൻ.എസ്.സി ചിപ്സ്, എസ്.ഒ.എസ് ബട്ടണുകൾ എന്നിവയും ആപ്പിളിെൻറ സ്മാർട്ട് റിങ്ങിെൻറ സവിശേഷതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.