Posted On
date_range Updated On
date_range അനലോഗ് സ്മാര്‍ട്ട് വാച്ചുമായി എച്ച്.പി
ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച്.പി) സ്വിസ് വാച്ച് കമ്പനി മൊവാഡോയുമായി ചേര്‍ന്ന് അനലോഗ് സമാര്‍ട്ട്വാച്ച് പുറത്തിറക്കി. ബോള്‍ഡ് മോഷന്‍ സ്മാര്‍ട്ട്വാച്ച് എന്നാണ് പേര്. 52,500 രൂപയാണ് ഏകദേശ വില. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് മുതലും ആപ്പിള്‍ ഐഒ.എസ് 8 മുതലുമുള്ള ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോള്‍, ഇമെയില്‍, മെസേജ്, സോഷ്യല്‍മീഡിയ അലര്‍ട്ടുകള്‍ എന്നിവ കാട്ടുന്ന എല്‍ഇഡി ഇന്‍ഡിക്കേറ്ററുണ്ട്. ബ്ളൂടൂത്ത് വഴിയാണ് സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കുക. കറുത്ത ഡയലാണ്. 44 എം.എം ആണ് സ്റ്റീല്‍ കേസിന്‍െറ വലിപ്പം. ഡിസ്പ്ളേ സ്ക്രീന്‍ വാച്ചിലില്ലാത്തതിനാല്‍ ആപ്പു വഴിയാണ് നിയന്ത്രണം. ഒരാഴ്ച നില്‍ക്കുന്ന റീചാര്‍ജബിള്‍ ബാറ്ററിയാണ്. 50 മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ വീണാലും കുഴപ്പമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.