Posted On
date_range Updated On
date_range ലോക ബോക്സിങ്: കുതിപ്പ് തുടർന്ന് ഇന്ത്യ
ന്യൂഡൽഹി: ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ താരങ്ങൾ. നിതു ഗംഗാസ്, പ്രീതി, മഞ്ജു ബംബോറിയ എന്നിവർ പ്രീക്വാർട്ടറിലെത്തി.
കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രിയായ നിതു 48 കിലോ വിഭാഗത്തിൽ കൊറിയയുടെ ഡോയോൺ കാങ്ങിനെ തകർത്താണ് പ്രീക്വാർട്ടറിലെത്തിയത്. കഴിഞ്ഞ വർഷം നിതു ക്വാർട്ടറിലെത്തിയിരുന്നു. 54 കിലോ വിഭാഗത്തിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് റൊമാനിയയുടെ ലാക്രമിയോറ പെരിയോകിനെ മറികടന്നത്. ന്യൂസിലൻഡിന്റെ കാര വാരെറൗവിനെ 5-0ത്തിന് ഇടിച്ചിട്ടായിരുന്നു 66 കിലോയിൽ മഞ്ജുവിന്റെ മുന്നേറ്റം.
ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിന്റെ കാര വാരെറൗവിനെതിരെ ഇന്ത്യയുടെ മഞ്ജു ബംബോറിയയുടെ പഞ്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.