വനേസ ഓർട്ടിസിനെ നേരിടുന്ന ലവ് ലിന ബൊർഗോഹെയ്ൻ
Posted On
date_range Updated On
date_range ലോക വനിത ബോക്സിങ്: പ്രീതി പുറത്ത്
ന്യൂഡൽഹി: ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലവ് ലിന ബൊർഗോഹെയ്നും സാക്ഷി ചൗധരിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മറ്റൊരു പ്രതീക്ഷയായിരുന്ന പ്രീതി പ്രീക്വാർട്ടറിൽ പുറത്തായി.
ഒളിമ്പിക്സ് വെങ്കല ജേത്രിയായ ലവ് ലിന 75 കിലോഗ്രാം ഇനത്തിൽ മെക്സികോയുടെ വനേസ ഓർട്ടിസിനെയും 54 കിലോയിൽ സാക്ഷി കസാഖ്സ്താന്റെ ജാസിറ ഉറാക്ബയേവയെയും 5-0ത്തിന് വീഴ്ത്തി.
കനത്ത പോരാട്ടം നടന്ന 52 കിലോയിൽ 3-4നാണ് പ്രീതി തായ്ലൻഡിന്റെ ജിറ്റ്പോങ് ജുട്ടാമസിനോട് തോൽവി വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.