Posted On
date_range Updated On
date_range വനിത ട്വന്റി 20: കേരളത്തെ ഷാനി നയിക്കും; ഇന്ത്യൻ താരം അരുന്ധതി റെഡ്ഡിയും ടീമിൽ
തിരുവനന്തപുരം: സീനിയര്‍ വനിത ട്വന്റി20 മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ടി. ഷാനിയുടെ നേതൃത്വത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. അന്താരാഷ്ട്രതാരങ്ങളായ സജന സജീവനും ഹൈദരാബാദുകാരി അരുന്ധതി റെഡ്ഡിയും കേരള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലഖ്നോയിലാണ് മത്സരങ്ങൾ. സ്ക്വാഡ്- ഷാനി ടി (ക്യാപ്റ്റന്‍),വൈഷ്ണ എം.പി, ദൃശ്യ ഐ.വി, അക്ഷയ എ, നജില സി.എം.സി, കീര്‍ത്തി കെ ജയിംസ്, മൃദുല വി.എസ്, ദര്‍ശന മോഹന്‍, വിനയ സുരേന്ദ്രന്‍, അനന്യ കെ പ്രദീപ്, നിത്യ ലൂര്‍ദ്, സജന സജീവൻ, അരുന്ധതി റെഡ്ഡി, ജോഷിത വി.ജെ, ഇസബേല്‍ മേരി ജോസഫ്. ദേവിക പല്‍ശികാറാണ് ടീമിന്‍റെ മുഖ്യ പരിശീലക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.