ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം; ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ ക​ഴി​ഞ്ഞു , ഹോ​ക്കി​യി​ലും ക്രി​ക്ക​റ്റി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞ് ഇ​ന്ത്യ

ന​ഗോ​യ: അ​വ​സാ​ന കു​തി​പ്പി​ൽ സ്വ​ർ​ണ​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. 16 ദി​ന​ങ്ങ​ളി​ലാ​യി ജ​പ്പാ​ൻ തീ​ര​ന​ഗ​ര​മാ​യ ഐ​ച്ചി ന​ഗോ​യ​യി​ൽ കാ​യി​കോ​ത്സ​വ​മാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ​ഞാ​യ​റാ​ഴ്ച കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കെ മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത് അ​ഞ്ച് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് മെ​ഡ​ലു​ക​ൾ കൂ​ടി. അ​വ​സാ​ന ര​ണ്ടു ദി​ന​ത്തി​ൽ 11 സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ, ആ​കെ മെ​ഡ​ൽ വേ​ട്ട​യി​ലും ഇ​ന്ത്യ ശ്ര​ദ്ധേ​യ കു​തി​പ്പ് ന​ട​ത്തി. ഏ​ഷ്യ​യു​ടെ സ്​​പോ​ർ​ട്സ് ട​വ​റാ​യ ചൈ​ന​യും ജ​പ്പാ​നും എ​തി​രി​ല്ലാ​തെ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ അ​വ​സാ​ന ര​ണ്ടു ദി​ന​ങ്ങ​ളി​ലെ മി​ന്നും കു​തി​പ്പു​മാ​യി ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി. സ്വ​ർ​ണ​ങ്ങ​ളു​ടെ എ​ണ്ണം 21ലെ​ത്തി​ച്ച്, ആ​കെ മെ​ഡ​ൽ 85 ആ​യി ഉ​യ​ർ​ത്തി​യാ​ണ് ഇ​ന്ത്യ​യു​ടെ ച​രി​ത്ര കു​തി​പ്പ്. ഇ​തോ​ടെ, 2022 ഹാ​ങ്ചു ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ നേ​ടി​യ നാ​ലാം സ്ഥാ​നം ത​ന്നെ നി​ല​നി​ർ​ത്താ​നു​മാ​യെ​ന്ന് ആ​ശ്വ​സി​ക്കാം. പു​രു​ഷ ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും നേ​ടി​യ സ്വ​ർ​ണ​ത്തി​നു​പു​റ​മെ ഗു​സ്തി, ആ​ർ​ച​റി, ഗോ​ൾ​ഫ് വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞു.

ഗു​സ്തി​യി​ൽ ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല​മെ​ഡ​ൽ താ​രം അ​മ​ൻ ഷെ​റാ​വ​ത് ഉ​ത്ത​ര കൊ​റി​യ​യു​ടെ ലോ​ക​ചാ​മ്പ്യ​ൻ താ​രം ചോ​ങ് സോ​ങ് ​ഹാ​നെ അ​ട്ടി​മ​റി​ച്ചാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 57 കി​ലോ വി​ഭാ​ഗ​ത്തി​ൽ 10-7 സ്കോ​റി​ന് എ​തി​രാ​ളി​യെ മ​ല​ർ​ത്തി​യ​ടി​ച്ച താ​രം ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ര​ണ്ടാം സ്വ​ർ​ണ​മെ​ത്തി​ച്ചു. നേ​ര​ത്തെ സു​ജീ​ത് ക​ൽ​കാ​ലും സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. 17കാ​രി​യാ​യ മ​ഹാ​രാ​ഷ്​​ട്ര അ​മ​രാ​വ​തി സ്വ​ദേ​ശി കും​ങ്കും മൊ​ഹ​ദാ​യി​രു​ന്നു

കൊ​ടി​യി​റ​ക്കം

ഏ​ഷ്യ​ൻ ഗെ​യിം​സി​ന് വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഞാ​യ​റാ​ഴ്ച കൊ​ടി​യി​റ​ക്കം. ഇ​ക്വ​സ്ട്രി​യ​ൻ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​സാ​ന ദി​ന​ത്തി​ലു​ള്ള​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച 2.30ന് ​സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ലോ​മോ മി​സു​ഹോ സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന ച​ട​ങ്ങി​ൽ ഇ​ര​ട്ട സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് നീ​രു ദ​ണ്ഡ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും.

Tags:    
News Summary - India Finish 4th at 2026 Asian Games With 21 Gold and 85 Medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.