ന്യൂഡൽഹി: 31ാം ജന്മദിനത്തിൽ അനുഭവങ്ങളും ജീവിതപാഠങ്ങളും വികാരതീവ്രമായ കത്തായി ട ്വിറ്ററിൽ പങ്കുവെച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് സമൂഹ മാധ്യമങ്ങളിൽ കൈയടി. 15കാര നായ ചിക്കുവിനെ (സ്വന്തം വിളിപ്പേര്) അഭിസംബോധന ചെയ്താണ്, വലിയ നേട്ടങ്ങളുടെ നെറുകെ യിൽ തൊടാൻ വെമ്പുന്ന പഴയ കാലവും തുടർന്നിങ്ങോട്ടുള്ള ജീവിതയാത്രയും പറയുന്നത്.
ജന്മദിനത്തിൽ ആശംസ നേർന്ന് തുടങ്ങുന്ന കത്തിെൻറ ഹ്രസ്വരൂപം ഇങ്ങനെ വായിക്കാം: ‘‘ഭാവിയെക്കുറിച്ച് ഒട്ടുവളരെ ചോദ്യങ്ങൾ നിനക്കുണ്ടാകും, തീർച്ച. പലതിനും മറുപടി ഇപ്പോൾ നൽകുന്നില്ല. വരാനിരിക്കുന്നതിനെക്കുറിച്ച ആകാംക്ഷ പിന്നീട് ആർജിക്കുന്ന ഓരോ നേട്ടത്തെയും മധുരതരമാക്കും, ഒാരോ വെല്ലുവിളിയും ആവേശകരവും നിരാശ അവസരവുമാക്കും. ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ് കാര്യം. ഈ യാത്ര ശരിക്കും ഹൃദ്യം.’’
വിരാട്, ജീവിതം നിനക്ക് വലിയ വലിയ കാര്യങ്ങൾ കരുതിവെച്ചിട്ടുണ്ടെന്ന് ഞാൻ പറയും. അവ സ്വീകരിക്കാൻ നീ തയാറാകണമെന്നു മാത്രം. നീ ഇപ്പോൾ അച്ഛൻ ഇന്ന് വാങ്ങിത്തരാത്ത ഷൂസിനെക്കുറിച്ചാകും വ്യാകുലപ്പെടുന്നത്. പക്ഷേ, അദ്ദേഹം നൽകിയ മുത്തം, പറഞ്ഞ കൊച്ചുവർത്തമാനങ്ങൾ എത്ര വലുതാണ്.
മാതാപിതാക്കൾ മനസ്സിലാക്കുന്നില്ലെന്നാകും ചിലപ്പോൾ നിെൻറ പരിഭവം. പക്ഷേ, ഒരുകാര്യമുണ്ട്, നിരുപാധികം നമ്മെ സ്നേഹിക്കാനുള്ളത് കുടുംബം മാത്രം. അവർക്ക് സ്നേഹം തിരികെ നൽകുക. അവർക്കൊപ്പം സമയം ചെലവിടുക. അവസാനമായി, ഹൃദയമാണ് നിെൻറ വഴികാട്ടി. സ്വപ്നങ്ങളെ പിന്തുടരുക...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.