‘നയിക്കാൻ ദാദ തന്നെ വേണം’; ഗാംഗുലിയുടെ നേതൃത്വത്തിനായി ക്രിക്കറ്റ്​​ ലോകം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരെ എണ്ണു​േമ്പാൾ പട്ടികയിൽ മുന്നിലാണ്​ സൗരവ്​ ഗാംഗുലി. നേതൃപാടവവും പോരാട്ടവീര്യവും ഒന്നിച്ച ക്യാപ്​റ്റൻ. കളിക്കളത്തിലെ പരിചയസമ്പത്തുമായി ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡി​​െൻറ (ബി.സി.​സി.​െഎ) അധ്യക്ഷ സ്ഥാനത്തെത്തിയപ്പോഴും ഗാംഗുലിക്ക്​​ പിഴച്ചില്ല. 

കുറഞ്ഞ കാലംകൊണ്ട്​ മികച്ച സംഘാടകനും ദീർഘദർശിയായ ലീഡറുമായി. നിലവിൽ ബി.സി.സി.​െഎ പ്രസിഡൻറായ ഗാംഗുലി അതേ പദവിയിൽ തുടരണമെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളും ആരാധകരും ആവശ്യപ്പെടു​േമ്പാൾ, ഗാംഗുലിയുടെ നേതൃത്വം രാജ്യാന്തര ക്രിക്കറ്റിലേക്ക്​ ആവശ്യപ്പെടുകയാണ്​ മറ്റൊരു വിഭാഗം. ഗാംഗുലിയുടെ ഭാരവാഹിത്വത്തിന്​ ഭീഷണിയായി ലോധ കമ്മിറ്റി ശിപാർശപ്രകാരം സുപ്രീംകോടതി നിർദേശിച്ച ‘കൂളിങ്​ ഒാഫ്​’ കാലാവധി മുന്നിലുണ്ടെങ്കിലും അത്​ മറികടക്കാനുള്ള ശ്രമത്തിലാണ്​ ബി.സി.സി.​െഎ. ​​കൂളിങ്​ ഒാഫ്​ പീരിയഡിലെ നിബന്ധനകളിൽ ഭേദഗതി ആവശ്യപ്പെട്ട്​ ബോർഡ്​ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. 
അപേക്ഷ തള്ളിയാൽ, ഇൗ മാസത്തോടെ ഗാംഗുലി അധ്യക്ഷ പദമൊഴിയും. ഇതിനിടയിലാണ്​ അദ്ദേഹത്തി​​െൻറ നേതൃത്വത്തിനായി ഇന്ത്യയിലും വിദേശത്തും പ്രചാരണവും ആരംഭിക്കുന്നത്​.

െഎ.സി.സിയെ നയിക്കാൻ ഗാംഗുലി ബെസ്​റ്റ്​ –സങ്കക്കാര

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിനെ നയിക്കാൻ ഏറ്റവും മികച്ച വ്യക്തിത്വമാണ്​ സൗരവ്​ ഗാംഗുലിയെന്ന്​ മുൻ ശ്രീലങ്കൻ ക്യാപ്​റ്റൻ കുമാർ സങ്കക്കാര. ‘ബുദ്ധിശാലിയായ ക്രിക്കറ്ററാണ്​ സൗരവ്​. ഭരണതലത്തിലും മികച്ച പരിചയസമ്പത്തുണ്ട്​. ​െഎ.സി.സിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യനാണ്​ അ​ദ്ദേഹം. ക്രിക്കറ്റ്​ അദ്ദേഹത്തി​​െൻറ ഹൃദയവികാരമാണ്​. അത്​ ചേർത്തുപിടിക്കാനും രാജ്യന്തര തലത്തിൽ മാറ്റം കൊണ്ടുവരാനും ഇന്ത്യയിലോ ശ്രീലങ്കയിലോ ഇംഗ്ലണ്ടിലോ ബോർഡ്​ പ്രസിഡൻറായി ഇരുന്നാൽ കഴിയില്ല. ​െഎ.സി.സി പ്രസിഡൻറ്​ പദവിയിലെത്തിയാലേ നടക്കൂ’’ -ഇംഗ്ലണ്ടിലെ മേരിലെബോൺ ക്രിക്കറ്റ്​ ക്ലബ്​ (എം.സി.സി) ചെയർമാൻകൂടിയായ സങ്കക്കാര പറഞ്ഞു. 

ഗാംഗുലിയുടെ ആരാധകനായതുകൊണ്ടോ അദ്ദേഹം ക്രിക്കറ്റ്​ കളിക്കാരനായതു​കൊണ്ടോ അല്ല ഇത്​ പറയുന്നത്​. മികച്ച ക്രിക്കറ്റ്​ ബുദ്ധിയും നേതൃപാടവവുമുള്ള വ്യക്തിയാണ്​ ദാദ. അദ്ദേഹത്തിന്​ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും -സങ്കക്കാര പറയുന്നു.

ശശാങ്ക്​ മനോഹറി​​െൻറ പിൻഗാമിയെ കണ്ടെത്താൻ നടപടികൾ ആരംഭിക്കാനിരിക്കെയാണ്​ ഗാംഗുലിയുടെ പേരും ഉയർന്നുകേൾക്കുന്നത്​. ഗാംഗുലിക്ക്​ പിന്തുണയുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്​റ്റൻ ഗ്രെയിം സ്​മിത്തും രംഗത്തുവന്നിരുന്നു.

2023 വരെ ഗാംഗുലി ബി.സി.സി.​െഎയിൽ തുടരണം –ഗവാസ്​കർ
2023 ഏകദിന ലോകകപ്പ്​ ഇന്ത്യയിൽ നടക്കു​േമ്പാൾ ബി.സി.സി.​െഎയുടെ തലപ്പത്ത്​ സൗരവ്​ ഗാംഗുലി ഉണ്ടാവണമെന്നാണ്​ സുനിൽ ഗവാസ്​കറുടെ ആവശ്യം. ‘‘വ്യക്തിപരമായി ഗാംഗുലിയും സംഘവും 2023 വരെ ബി.സി.സി.​െഎയിൽ തുടരണമെന്നാണ്​ എ​​െൻറ ആവശ്യം. എന്നാൽ, കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണിപ്പോൾ’’ -ഗവാസ്​കർ പറഞ്ഞു.

 ‘കൂളിങ്​ ഒാഫ്​’  അത്ര കൂൾ അല്ല
ന്യൂഡൽഹി: ഇന്ത്യയിലെ ക്രിക്കറ്റ്​ ഭരണം സുതാര്യമാക്കാൻ ജസ്​റ്റിസ്​ ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒന്നാണ്​ ഗാംഗുലിക്കും കൂട്ടർക്കും ബി.സി.സി.​െഎ തലപ്പത്ത്​ തുടരാൻ വെല്ലുവിളിയാവുന്നത്​. ഇടവേളയിൽ നേതൃമാറ്റം ഉണ്ടാവണം എന്ന നിലപാടിലായിരുന്നു ലോധ കമ്മിറ്റി സംസ്ഥാന അസോസിയേഷൻ, ബി.സി.സി.​െഎ ഭരണതലത്തിൽ തുടർച്ചയായി ആറുവർഷം പൂർത്തിയാക്കുന്നവർ മൂന്നുവർഷം കൂളിങ്​ ഒാഫ്​ പീരിയഡായി മാറിനിൽക്കണമെന്ന്​ നിർദേശിച്ചത്​. 

ഗാംഗുലി പ്രസിഡൻറും ജയ്​ഷാ സെക്രട്ടറിയുമായ കമ്മിറ്റി 2019 ഒക്​ടോബറിലാണ്​ സ്​ഥാനമേറ്റതെങ്കിലും ബംഗാൾ, ഗുജറാത്ത്​ അസോസിയേഷൻ തലപ്പത്ത്​ ഇരുന്ന ഇരുവർക്കും ഇപ്പോൾ ആറുവർഷം പൂർത്തിയാവുകയാണ്​. ജയ്​ഷാക്ക്​ മേയിലും ഗാംഗുലിക്ക്​ ഇൗ മാസത്തോടെയും പൂർത്തിയാവും.
കൂളിങ്​ ഒാഫ്​ വെല്ലുവിളി മറികടക്കാൻ മൂന്നുമാസം മുമ്പ്​ തന്നെ ബി.സി.സി.​െഎ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി ഇതുവരെ കേട്ടിട്ടില്ല.

ബി.സി.സി.​െഎ പ്രസിഡൻറ്​ / സെക്രട്ടറി പദവിയിൽ തുടർച്ചയായി രണ്ടു​ ​കാലയളവിൽ ഇരിക്കുന്നവർക്ക്​ അടുത്ത മൂന്നുവർഷം കൂളിങ്​ ഒാഫ്​ പീരിയഡാക്കി ഭേദഗതി വരുത്തണമെന്നാണ്​ ​ബോർഡി​​െൻറ ആവശ്യം.

Tags:    
News Summary - sourav ganguly for icc and bcci -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.