ലോകത്ത് ഏറ്റവും കൂടുതൽ കാണികളെത്തിയ വനിത കായിക മത്സരമെന്ന റെക്കോഡ് ലക്ഷ്യമി ട്ട മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് വനിത ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാർക്കുള്ള റെക്കോഡാണ് നേടാനായത്. 86, 174 പേരാണ് കളികാണാനായി എം.സി.ജിയിലേക്ക് ഒഴുകിയത്. വെടിക്കെട്ട് അർധസെഞ്ച്വറിയുമായി മഞ്ഞപ്പടയുടെ വിജയത്തിന് ചുക്കാൻ പിടിച്ച അലീസ ഹീലി മത്സരത്തിലൂടെ ഒരു റെക്കോഡ് സ്വന്തം പേരിലാക്കി.
30 പന്തിൽ 50 റൺസ് തികച്ച ഹീലി ഐ.സി.സി ടൂർണമെൻറ് ഫൈനലിലെ വേഗതയേറിയ അർധസെഞ്ച്വറിക്കുള്ള റെക്കോഡാണ് നേടിയത്. 2013 ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ 32 പന്തിൽ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയുടെ റെക്കോഡാണ് പഴങ്കഥയായത്.
ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോഡ് ഇന്ത്യൻ താരം ഷഫാലി വർമ (16 വയസ്സും 40 ദിവസവും) സ്വന്തമാക്കി. 2013 വനിത ഏകദിന ലോകകപ്പ് കളിച്ച വെസ്റ്റിൻഡീസിെൻറ ഷാക്വാ ക്വിെെൻെൻറ (17 വയസ്സും 45 ദിവസവും) പേരിലായിരുന്നു റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.