ഫ്രാൻസ്-ഡെന്മാർക് മത്സരം കാണാൻ മോസ്കോ ലുവിൻഷ്കി സ്റ്റേഡിയത്തിൽ ഫ്രഞ്ച് ഗോൾപോസ്റ്റിനു തൊട്ടുപിന്നിൽ ഭംഗിയായി കളി കാണാൻ പറ്റുന്ന വിധമായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. രണ്ടാം പകുതിയിൽ ഗോളടിക്കാനായി ഫ്രഞ്ചുകാർ ഉത്സാഹിച്ചപ്പോൾ പോസ്റ്റിലേക്ക് ഷോട്ടുകൾ വന്നുതുടങ്ങി. ഓരോ മുന്നേറ്റവും ആളുകൾ എഴുന്നേറ്റുനിന്നാണ് സ്വാഗതം ചെയ്യുന്നത്. ഇത്തവണ ഗാലറിയിൽനിന്ന് മലബാറിലെ സെവൻസ് ടൂർണമെൻറുകളിൽ ഉയരുന്ന പന്തുകളി ആക്രോശങ്ങളും കേൾക്കുന്നു. കളി കാണാൻ ടിക്കറ്റു കിട്ടിയ ഞാനും നാസറും അജിത്തും മാത്രമേ മലയാളത്തിൽ പന്തുകളി കാണാനുണ്ടാവൂ എന്നായിരുന്നു വിചാരം. അപ്പോഴതാ പിന്നിൽനിന്ന് അടി... അടി... എന്ന് ആക്രോശം. നോക്കിയിട്ട് ആരെയും കണ്ടില്ല. ലോകത്ത് വേറെയും ഭാഷയിൽ അടിക്ക് അടി എന്നുതന്നെയാവും പറയുക എന്നു സമാധാനിച്ചു.
ഗാലറിക്കു പുറത്തിറങ്ങിയപ്പോൾ ഇന്ത്യൻ പതാകയുമായി ഒരാൾ. ഡൽഹിയിൽനിന്നുള്ള ഒരു ചെറുപ്പക്കാരൻ. ഞങ്ങൾ നാലുപേരും ദേശീയപതാക പിടിച്ച് ഫോട്ടോക്കു പോസു ചെയ്തപ്പോഴേക്കും ഒരു പുണെക്കാരൻകൂടി വന്നു.
കുറച്ചു മാറി ഒരു സൂപ്പർ മാർക്കറ്റിൽ മൂന്നു മലയാളികെള കണ്ടു. കോഴിക്കോട് മീഞ്ചന്ത സ്വദേശികളാണ്. സൗദിയിൽനിന്നാണ് അവർ മോസ്കോയിലേക്കു വന്നത്. ഞങ്ങളുടെ സംഘത്തിലുള്ള അമീറിെൻറ ബന്ധുക്കളായ നാലു പേർ ഞങ്ങളെത്തുന്നതിന് ഒരാഴ്ച മുമ്പ് മോസ്കോയിലെത്തിയിരുന്നു. റെഡ് സ്ക്വയറിൽ ഞങ്ങൾ അവരെ കണ്ടു. മലയാളികളുടെ ടൂറിസ്റ്റ് ലക്ഷ്യമായി റഷ്യ മാറി വരുന്നേയുള്ളൂ. മഞ്ഞുമാറിയ രണ്ടോ മൂന്നോ മാസങ്ങളേ മലയാളിക്ക് റഷ്യ രസിക്കാൻ സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.