2016ലെ ഇന്ത്യന്‍ ഫുട്ബാളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിന് കാര്യമായൊന്നും അവകാശപ്പെടാനില്ലാത്ത 2016ല്‍, ഒരു നാടിന്‍െറ കാല്‍പന്തുകളിയെ പുറത്തേക്കത്തെിച്ച ടീമാണ് ബംഗളൂരു എഫ്.സി. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍(എ.എഫ്.സി) റണ്ണേര്‍സ് അപ്പായതോടെ ഏഷ്യയിലെ ക്ളബുകളോട് കിടപിടിക്കാനുതകുന്ന ടീം ഇന്ത്യയിലുണ്ട് എന്നതിന്‍െറ തെളിവായി ഈ നേട്ടംമാറുകയും ചെയ്തു. ഫൈനലില്‍ ഇറാഖിന്‍െറ എയര്‍ഫോഴ്സ് ക്ളബിനേട് 1-0ന് പൊരുതിത്തോറ്റെങ്കിലും കൊട്ടിക്കലാശംവരെ അജയ്യരായിട്ടായിരുന്നു ഈ നീലപ്പടയുടെ മുന്നേറ്റം. വന്‍കരാ പോരാട്ടങ്ങളിലെ ഫൈനല്‍ റൗണ്ടിലേക്കത്തെുന്ന ആദ്യ ഇന്ത്യന്‍ ക്ളബും ഇതോടെ ബംഗളൂരു എഫ്.സിയായി മാറി. ഐ ലീഗില്‍ മൂന്നു ‘വയസ്’ മാത്രം പ്രായമായ ഒരു ടീം ഈ നേട്ടത്തിലത്തെിയപ്പോള്‍ തോല്‍വിയിലും അഭിമാനിക്കാന്‍ ഏറെയായിരിന്നു ഇത്. 2008ല്‍ ഡെംപോയും 2013ല്‍ ഈസ്റ്റ് ബംഗാളും സെമിഫൈനലിലത്തെിയതായിരുന്നു അതുവരെ ഇന്ത്യന്‍ ക്ളബ് ഫുട്ബാളിന് പറയാനുണ്ടായിരുന്നത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്.സി പിറവികൊണ്ട സീസണില്‍ തന്നെ(2013-14) ചാമ്പ്യന്‍മാരായി അത്ഭുതം സൃഷ്ടിച്ച ടീമാണ്. ബാഴ്സലോണയുടെ അസിസ്റ്റന്‍റ് കോച്ചായിരുന്ന(2003-2008) ആല്‍ബര്‍ട്ട് റോക്കയുടെ പരിശീലനത്തിലുള്ള ഈ ടീമിന് ഇനിയും ഏറെമുന്നോട്ടുപോവാനാവും എന്നതില്‍ സംശയമില്ല. 
 


ജനപ്രീതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഐ ലീഗ് ലയിപ്പിക്കാന്‍ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശ്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഗോവന്‍ ക്ളബുകളായ സ്പോര്‍ട്ടിങും സാല്‍ഗോക്കറും ഐ ലീഗുമായി ഉടക്കിയതും ഈ  വര്‍ഷത്തെ ഇന്ത്യന്‍ ഫുട്ബാളിന്‍െറ ചരിത്രമാണ്. പകരം ചെന്നൈ എഫ്.സി, മിനര്‍വ പഞ്ചാബ് എഫ്.സി എന്നീടീമുകള്‍ ഐ ലീഗിലേക്ക് ചേര്‍ക്കുകയും ചെയ്തു. ജനുവരിയിലാണ് ഈ സീസണിലെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. അതേസമയം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്ക് (135) എത്തിയെങ്കിലും 2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രാജ്യത്തിന്‍െറ പ്രകടനം ദാരുണമായിരുന്നു എന്നതില്‍ സംശയമില്ല. തുടര്‍ച്ചയായ തോല്‍വിയോടെ 2019ലെ ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്‍റിലെ പ്ളേ ഓഫ് മത്സരങ്ങള്‍ കളിക്കേണ്ട നിലയിലേക്ക് ‘പതിവുതെറ്റിക്കാതെ’ തരംതാഴുകയും ചെയ്തു. ഗ്രൂപ്പ് ഡിയില്‍ ഏട്ടു മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രം വിജയിച്ച് അവസാന സ്ഥാനക്കാരായിരുന്നു ഇന്ത്യ. വെറും രണ്ടു ലക്ഷം മാത്രം തഴെ ജനസംഖ്യയുള്ള ഗുവാം എന്ന രാജ്യത്തിനോടു പോലും നൂറുകോടിയിലധികം ജനങ്ങളുള്ള ഇന്ത്യ തോറ്റതോടെ രാജ്യത്തിന്‍െറ പ്രകടനം ഏറ്റവും മോശമായിരുന്നു എന്നതിന്‍െറ തെളിവായിമാറി. 
 


അതേസമയം ദേശീയ ടീം ഏഴാം തവണയും സാഫ് കപ്പ് നേടിയത് മാത്രമാണ് ഈ വര്‍ഷം ആശ്വസിക്കാനുള്ളത്. അതോടെ റാങ്ക് പട്ടികയില്‍ താല്‍ക്കാലിക ഉയര്‍ച്ചയുണ്ടായെങ്കിലും ‘ഇന്ത്യക്ക് കപ്പ് നേടാന്‍ മാത്രമുള്ള ചാമ്പ്യന്‍ഷിപ്പ്’ എന്ന പരിഹാസത്തില്‍ കവിഞ്ഞ് യാതൊന്നും ഇതിലൂടെ നേടിയിട്ടുമില്ല. സാഫ്കപ്പിലെ ബംഗ്ളാദേശ്, അഫ്ഗാന്‍, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബൂട്ടാന്‍, മാലിദ്വീപ് എന്നീ ഫിഫ റാങ്കിങ്ങില്‍ ദുര്‍ബലരായവരെ മാത്രം തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമായിതന്നെ ഈ വര്‍ഷവും ഇന്ത്യ തുടരുകയായിരുന്നു. ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനിനുകീഴില്‍ ഇന്ത്യന്‍ ഫുട്ബോളിനു താരതമ്യേന വളര്‍ച്ചയുണ്ടെന്ന് പറയാമെങ്കിലും ഇന്ത്യയെപോലുള്ള വന്‍ രാജ്യത്തിന്‍െറ പ്രകടനം ഫുട്ബോള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഈ വര്‍ഷവും കഴിഞ്ഞിട്ടില്ളെന്നു വേണം കരുതാന്‍. രണ്ടു വര്‍ഷം നീണ്ടു നിന്ന കരാര്‍ ഈ വര്‍ഷം വീണ്ടും ഇംഗ്ളീഷ് പരിശീലകന്‍ പുതിക്കിയെങ്കിലും വരുന്ന പുതുവര്‍ഷത്തിലെങ്കിലും വന്‍മുന്നേറ്റമുണ്ടാക്കാന്‍ തീര്‍ച്ചയായും കഴിയണം. 
 


അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള പോര്‍ട്ടോറിക്കയോട് 4-1ന്‍െറ വിജയം നേടിയത് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനിന്‍െറ കാരാര്‍ പുതുക്കാന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന് പ്രേരിപ്പിക്കുകയായിരുന്നു. വരുന്ന വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാമത്സരത്തില്‍ വിജയിക്കാമെന്നാണ് ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികളുടെ പ്രതീക്ഷ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം സീസണ്‍ വന്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ഫുട്ബാളിന് പ്രതീക്ഷയാണ്. ലോക നിലാവരമുള്ള താരങ്ങളോടൊപ്പം ഇന്ത്യന്‍ കളിക്കാര്‍ക്ക് പന്തു തട്ടാന്‍ കഴിയുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ഫുട്ബാളിന് വളര്‍ച്ചയേകുമെന്നു പ്രതീക്ഷിക്കാം.

 

Tags:    
News Summary - indian football in 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.