കേൾക്കാൻ ഇഷ്മില്ലാത്ത വാർത്തകളാണ് വടക്കു കിഴക്കൻ സംസ്ഥാനമായ അസമിൽനിന്ന് ഒരാഴ്ചയായി തേടിയെത്തുന്നത്. പേമാരി പ്രളയമായി പെയ്തിറങ്ങിയപ്പോൾ സംസ്ഥാനത് തിെൻറ 90 ശതമാനവും ദുരിതത്തിലായി. രണ്ടര ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമായി, 160ലേറ െ ജീവനുകൾ പൊലിഞ്ഞു, കൃഷിയും കാലികളും വെള്ളമെടുത്തു.
എന്നാൽ, ഇതിനിടെയാണ് അസമി െൻറ പുത്രി യൂറോപ്യൻ ട്രാക്കുകളിൽ കുതിച്ചുപാഞ്ഞ് സ്വർണം കൊയ്യുന്നത്.
കഴിഞ്ഞ മൂന് നാഴ്ചക്കിടെ രാജ്യാന്തര മീറ്റുകളിൽ അഞ്ചു സ്വർണം നേടിയ അവളുടെ പേര് ഹിമ ദാസ്. രാജ്യാ ന്തര അത്ലറ്റിക്സിൽ പുതുമേൽവിലാസം തേടുേമ്പാൾ ഇന്ത്യയുടെ പതാകവാഹകയാവുകയാണ ് അസമിലെ നഗാവോൺ ജില്ലയിൽ നിന്നുള്ള ഇൗ കൗമാരക്കാരി. പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലുമായി ജൂൈല രണ്ടു മുതൽ 20 വരെ നടന്ന അഞ്ചു മീറ്റുകളിലാണ് കരുത്തരായ എതിരാളികളെ പിന്തള്ളി ഹിമ പൊന്ന് വിളയിച്ച് കുതിച്ചുപായുന്നത്.
ജൂൈല നല്ല മാസം
2018 ജൂൈല 12. ഹിമ ദാസ് എന്ന ധിങ് എക്സ്പ്രസിന് മുന്നിൽ ഇന്ത്യൻ അത്ലറ്റിക്സ് എഴുന്നേറ്റു നിന്ന് കൈയടിച്ച ദിവസം. ഏപ്രിലിൽ കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ ഫൈനലിലും റിലേയിൽ ഏഴാമതെത്തിയ ഇന്ത്യൻ ടീമിലും അഗമായിരുന്നെങ്കിലും ഇൗ കൗമാരക്കാരിയൊരു തരംഗമായിരുന്നില്ല. ജൂൈല 12ന് ഫിൻലൻഡിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക്സിെൻറ 400 മീറ്ററിൽ 51.46 മീറ്ററിൽ സ്വർണം നേടി ഹിമ ചരിത്രമെഴുതി. രാജ്യാന്തര ട്രാക്കിൽ ഒരു ഇന്ത്യൻ സ്പ്രിൻററുെട ആദ്യ സ്വർണം. അതൊരു തുടക്കമായിരുന്നു. ആ ജൂൈലയിൽനിന്നു ഒരു വർഷം കടന്ന് മറ്റൊരു ജൂൈലയിലെത്തുേമ്പാഴേക്കും ഹിമ ഇന്ത്യൻ അത്ലറ്റിക്സിെൻറ മുഖശ്രീയായി.
ജകാർത്ത ഏഷ്യൻ ഗെയിംസിൽ ദേശീയ റെക്കോഡ് പ്രകടനത്തോടെ 400 മീറ്ററിൽ വെള്ളി. റിലേയിലും മിക്സഡ് റിലേയിലും സ്വർണം നേടിയ ടീമിെൻറ ആദ്യ ഒാട്ടക്കാരി ഹിമയായിരുന്നു.
പക്ഷേ, പിന്നീടുള്ള കാലം സുഖകരമായില്ല. പരിക്ക് കാരണം ട്രാക്കിൽ നിന്നു വിട്ടുനിന്ന മാസങ്ങൾ. വിശ്രമവും ചികിത്സയുമായി തള്ളിനീക്കിയ ദുരിതകാലത്തിന് ഗുഡ്ബൈ പറഞ്ഞാണ് 2019 ജൂൈലയിലെ വരവ്. പോളണ്ടിലും ചെക് റിപ്പബ്ലിക്കിലുമായി വിവിധ മീറ്റുകൾക്ക് പുറപ്പെട്ട ഹിമ സ്പൈക്കണിഞ്ഞ ട്രാക്കിലെല്ലാം പൊന്നായി മാറി.
ഏഷ്യൻ ഗെയിംസിൽ ഫൗൾ സ്റ്റാർട്ടിെൻറ പേരിൽ അയോഗ്യത കൽപിക്കപ്പെട്ട 200 മീറ്ററിലായിരുന്നു തുടക്കം. ജൂൈല രണ്ടിന് പോളണ്ടിലെ പൊസ്നാൻ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിയിൽ 23.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ആദ്യ പൊന്നണിഞ്ഞു. പിന്നാലെ, പോളണ്ടിൽ തന്നെ മറ്റൊന്നുകൂടി. ജൂൈല 13നും 16നും ചെക് റിപ്പബ്ലിക്കിൽ 200 മീറ്ററിൽതെന്ന രണ്ട് മീറ്റുകളിലായി സ്വർണമണിഞ്ഞു. ഏറ്റവും ഒടുവിലായി ചെക്കിലെ നോവെ മെസ്റ്റോയിൽ 400 മീറ്ററിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി സ്വർണവുമെത്തി. 18 ദിവസത്തിനിടെ അഞ്ചാം സ്വർണം.
പ്രളയ നാടിന് സഹായം
ഫുട്ബാളറാവാൻ മോഹിച്ചിട്ടും അവസരം ലഭിക്കാതായതോടെ, സ്കൂൾ കോച്ചിെൻറ നിർദേശപ്രകാരം അത്ലറ്റിക്സിലെത്തിയ താരമാണ് ഹിമ. ട്രാക്കിലിറങ്ങാൻ സ്പൈക്കില്ലാതെ കണ്ണീരണിഞ്ഞ നാളിൽനിന്ന് ഇന്ന് ഇൗ കൗമാരക്കാരി ഒാടുന്നത് അഡിഡാസിെൻറ ‘ഹിമ ദാസ്’ എന്ന പേര് പതിപ്പിച്ച സ്പൈക്കിൽ. ഏറ്റവുമൊടുവിൽ തെൻറനാട് പ്രളയത്തിൽ മുങ്ങിയപ്പോൾ സഹായവുമായി മുന്നിലിറങ്ങാനും മറന്നില്ല. ശമ്പളത്തിെൻറ പകുതി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഹിമ സംസ്ഥാനത്തിനായി കോർപറേറ്റുകളുടെയും മറ്റും സഹായത്തിനായി ആഹ്വാനം ചെയ്താണ് മത്സരത്തിരക്കിനിടയിൽ നാടിനൊപ്പം നിന്നത്.
ഹിമക്കൊപ്പം വിസ്മയയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.