ഇന്ത്യക്കാർക്ക്​ അറിയേണ്ടത്​ ‘ഹിമാ ദാസി​െൻറ ജാതി’; മുന്നിൽ മലയാളികൾ

ഗൂഗിളിൽ നിങ്ങൾ ഹിമാ ദാസ്​ എന്ന്​ ടൈപ്പ്​ ചെയ്​തു നോക്കിയിട്ടുണ്ടോ...? ഇല്ലെങ്കിൽ ആദ്യം തന്നെ നിങ്ങൾക്ക്​ ഗൂഗിൾ നൽകുന്ന സജഷൻ ‘‘ഹിമാ ദാസ്​ കാസ്റ്റ്​’ അഥവാ ‘ഹിമാ ദാസി​​​​െൻറ ജാതി’ എന്നായിരിക്കും. ഒരു ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്​ വേണ്ടി ആദ്യമായി സ്വർണ്ണം നേടിയ അത്​ലറ്റി​​​​െൻറ ജാതി അറിയാനാണ്​ ഇന്ത്യക്കാർ തിടുക്കം കാട്ടിയത്​ എന്നർഥം. അതിൽ മുൻപന്തിയിൽ നിൽക്കുന്നതാക​െട്ട നമ്മൾ മലയാളികളും. ​െഎ.എ.എ.എഫ്​ അണ്ടർ 20 അത്​ലറ്റിക്​സിലാണ്​ ഹിമാ ദാസ്​ സ്വർണം നേടി ചരിത്രം സൃഷ്​ടിച്ചത്​.

ഗൂഗിളിൽ​ ഹിമയുടെ പേരിലുള്ള സെർച്ച്​ ട്രെൻഡ്​സ്​ പുറത്തുവിട്ടതോടെയാണ്​ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുള്ളവരുടെ ജാതി വെറി പുറത്തുവന്നത്​. പ്രധാനമായും കേരളം, കർണാടക, ഹരിയാന, ആസ്സാം, ബംഗാൾ എന്നിവിടങ്ങളിലുള്ളവർക്കാണത്രേ ഹിമാ ദാസി​​​​െൻറ ജാതി ഏതെ​ന്ന്​ അറിയാൻ താൽപര്യം കൂടുതൽ.  

സ്വർണ മെഡൽ നേടി മുറി ഇംഗ്ലീഷിൽ നിഷ്​കളങ്കമായി ഹിമ ഒരു മാധ്യമത്തിന്​ നൽകിയ അഭിമുഖം ഇന്ത്യക്കാർ ആനന്ദ കണ്ണീരോടെയായിരുന്നു കേട്ടിരുന്നത്​. സമൂഹ മാധ്യമങ്ങളിൽ ഹിമക്ക്​ ആൺ-പെൺ ഭേദമന്യേ സർവ്വരും ഇഷ്​ടം നൽകുകയും ​ചെയ്​തു. എന്നാൽ ചിലർ ഹിമയുടെ ജാതിയറിയാനാണ്​ സമയം വിനിയോഗിച്ചതെന്നറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവുമായി ചിലരെത്തിയിട്ടുണ്ട്​. 

2016ലെ ഒളിംപിക്സില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്ന പി.വി സിന്ധുവിനും സമാനമായ അനുഭവമുണ്ടായി. അന്ന്​ ഇന്ത്യക്കാർ ഗൂഗിള്‍ സെര്‍ച്ച്​ ഉപയോഗിച്ചത്​ സിന്ധുവി​​​െൻറ ജാതി അറിയാനായിരുന്നു. ഗൂഗിളിന്‍റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്‍റെ ജാതി തേടി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്. ഇന്ത്യക്ക്​ വേണ്ടി ഗുസ്​തിയിൽ സ്വർണ്ണം നേടിയ സാക്ഷി മാലികി​​​െൻറ ജാതിയും ചിലർ ഗൂഗിളിൽ തിരഞ്ഞിരുന്നു.

Tags:    
News Summary - Hima Das Caste The Most Searched Item On Google-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.