ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗിൽ നി​ല​നി​ൽ​പ്പി​നാ​യി ​​േപാ​ര​ടി​ക്കു​ന്ന ‘കു​ഞ്ഞ​ൻ’ ക്ല​ബു​ക​ൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരാവാനും ആദ്യ നാലിൽ ഇടംപിടിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേരിട്ട് നേടാനും വമ്പന്മാർ മത്സരിക്കുന്നതിനിടയിൽ നിലനിൽപ്പിനായി പോരടിക്കുന്ന കുഞ്ഞു ക്ലബുകൾ നിരവധിയാണ്. താരനിരകൾ ഏറെയില്ലെങ്കിലും ഉള്ളതുവെച്ച് പോരിനിറങ്ങി ഇടംകെണ്ടത്തുന്ന പോരാളികൾ. രാജ്യത്തെ ഉന്നത ലീഗ് പോരാട്ടത്തിൽ ഇടം നേടുന്നതുതന്നെ അത്തരം ക്ലബുകൾക്ക് അഭിമാനമാണ്. ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗിനു (ലെവൽ 1)തൊട്ടു താഴെയുള്ള ഇംഗ്ലീഷ് ഫുട്ബാൾ ലീഗിലേക്ക് (ലെവൽ 2) താരംതാഴ്ത്തപ്പെട്ടാൽ പിന്നെ വീണ്ടും പോരാടി വേണം ദേശീയ ലീഗിലേക്ക് ഉയരാൻ. 

ഇത്തവണ തരംതാഴ്ത്തൽ പട്ടികയിലെ ‘പ്രമുഖർ’ എന്ന് വാഴ്ത്തപ്പെട്ടിരുന്ന നിലവിലെ ചാമ്പ്യന്മാരായ െലസ്റ്റർസിറ്റി, ക്ലാഡിയോ റെനിയേരിയെ പുറത്താക്കിയതിനുശേഷം തോൽവിയറിയാതെ കുതിച്ചിരുന്നു. ഇതോടെ നിലിവിൽ 11ാം സ്ഥാനത്തേക്ക് കുതിച്ച ലെസ്റ്റർ സിറ്റി ഏതായാലും തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കിയിട്ടുണ്ട്. എട്ടു മത്സരങ്ങൾ ബാക്കിയിരിക്കെ സണ്ടർലൻഡ്, മിഡിൽസ്ബ്രോ, സ്വാൻസീ സിറ്റി, ഹൾസിറ്റി, ക്രിസ്റ്റൽ പാലസ് തുടങ്ങിയവരാണ് ഇത്തവണ തരം താഴ്ത്തപ്പെേട്ടക്കാവുന്ന പട്ടികയിലുള്ളവർ. അവസാന അഞ്ചു കളിയിൽ അഞ്ചും തോറ്റതോടെ വെസ്റ്റ് ഹാം യുനൈറ്റഡും താഴേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. 

ഡേവിഡ് േമായസിന് തിരിച്ചുവരവുണ്ടാകില്ല
പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സണ്ടർലൻഡിന് ഇനിെയാരു തിരിച്ചുവരവുണ്ടാകുമോയെന്ന കാര്യം സംശയമാണ്. 30 കളിയിൽ ഇതുവരെ സമ്പാദിക്കാനായത് 20 പോയൻറു മാത്രം. ജർമെയ്ൻ ഡീഫോയെന്ന ഇംഗ്ലണ്ട് ദേശീയ ജഴ്സിയിൽ മികവ് തെളിയിച്ചിരുന്ന താരമുണ്ടെങ്കിലും ഇക്കുറി കാര്യമായൊന്നും നേടാനായിട്ടില്ല. 39 പോയൻറുമായി കഴിഞ്ഞ സീസണിൽ 17ാം സ്ഥാന ത്ത് ഫിനിഷ് ചെയ്തിരുന്നെങ്കിലും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഡേവിഡ് േമായസിന് ടീമിനെ കാര്യമായി ചലിപ്പിക്കാനായിട്ടില്ല. 

മിഡിൽസ്ബ്രോ ഇത്തവണയും താഴേക്ക്
സണ്ടർലൻഡിനു മുകളിൽ മൂന്നു പോയൻറിെൻറ വ്യത്യാസത്തിൽ 19ാം സ്ഥാനത്താണ് മിഡിൽസ്ബ്രോ. കഴിഞ്ഞ സീസണിൽ ബേൺലി, ഹൾസിറ്റി എന്നിവരോടൊപ്പം സ്ഥാനക്കയറ്റം കിട്ടി പ്രീമിയർ ലീഗിലേക്കെത്തിയതായിരുന്നു. ഒരു നൂറ്റാണ്ടിനു മുെമ്പ പിറവികൊണ്ട(1876) ടീമാണെങ്കിലും ക്ലബിന് പ്രീമിയർ ലീഗിൽ കൃത്യമായൊരു സ്ഥാനം കണ്ടെത്താനായിട്ടില്ല. ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവരോടെല്ലാം ഇനിയും ഏറ്റുമുട്ടാനുണ്ടായിരിക്കെ തരം താഴ്ത്തലിൽനിന്നും രക്ഷപ്പെടാൻ കോച്ച് സ്റ്റീവ് ആഗ്ന്യൂക്ക് അദ്ഭുതങ്ങൾ കാണിക്കേണ്ടിവരും. 

പ്രതീക്ഷ കൈവിടാതെ സ്വാൻസീ സിറ്റി
അവസാന രണ്ടുസ്ഥാനക്കാരിൽനിന്നും ഏറെ മുമ്പിലാണ് 18ാം സ്ഥാനത്തുള്ള സ്വാൻസീ സിറ്റി.  31 കളികൾ പൂർത്തീകരിച്ചപ്പോൾ 28 പോയൻറ് നേടിയിട്ടുണ്ട്. മുമ്പിലുള്ള ഹൾസിറ്റിയോടും ക്രിസ്റ്റർ പാലസിനോടുമാണ് സ്വാൻസീ സിറ്റിയുടെ മത്സരം. ഇനിയുള്ള മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് മാത്രമാണ് േപടിക്കേണ്ടിവരുന്നതെന്നതിനാൽ കോച്ച് േപാൾ ക്ലിമെൻറിനും കൂട്ടർക്കും പ്രതീക്ഷയുണ്ട്. 17ാം സ്ഥാനത്തുള്ള ഹൾസിറ്റിക്ക് 30 പോയൻറാണ്. 16ാം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസും 15ാം സ്ഥാനത്തുള്ള വെസ്റ്റ് ഹാം യുനൈറ്റഡും ഒരു പോയൻറ് മാത്രം വ്യത്യാസത്തിൽ പെരും പോരാട്ടത്തിലാണ്.
Tags:    
News Summary - english premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.