ചാമ്പ്യനാകാന്‍ 16 പേര്‍

ലണ്ടന്‍:ചാമ്പ്യന്‍സ് ലീഗില്‍ ഇനി കളിമാറും. ലീഗ് പോരാട്ടങ്ങള്‍ക്ക് അന്ത്യംകുറിച്ച് പ്രീക്വാര്‍ട്ടര്‍ ചിത്രം തെളിയുമ്പോള്‍ റയലും ബാഴ്സയും ആഴ്സനലും സിറ്റിയുമടക്കമുള്ള കരുത്തന്മാര്‍ അവസാന 16ല്‍ അങ്കം കുറിക്കുമെന്നുറപ്പായി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ റയല്‍ മഡ്രിഡിനെ സമനിലയില്‍ കുരുക്കി ബൊറൂസിയ ഡോര്‍ട്മുണ്ട് ഗ്രൂപ് ചാമ്പ്യനായപ്പോള്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിന് ഞെട്ടിച്ച് പോര്‍ട്ടോയും പ്രീക്വാര്‍ട്ടറിലത്തെി. ഈ മാസം 12ന് നടക്കുന്ന നറുക്കെടുപ്പിനൊടുവില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്ന് അറിയാം. ആദ്യപാദ പ്രീക്വാര്‍ട്ടറുകള്‍ ഫെബ്രുവരി 14, 15, 21, 22 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് ഏഴ്, എട്ട്, 14, 15 തീയതികളിലും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. 

പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ് ഗ്രൂപ് ‘എഫി’ലെ അവസാന മത്സരത്തില്‍ റയലും ഡോര്‍ട്മുണ്ടും കളത്തിലിറങ്ങിയത്. ഗ്രൂപ് ചാമ്പ്യന്മാരെ തീരുമാനിച്ച പോരാട്ടത്തില്‍ റയലിനായി കരീം ബന്‍സേമ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഓബാമയോങ്ങും മാര്‍കോ റൂയിസും ഡോര്‍ട്മുണ്ടിനെ സമനില വഴി ഒന്നാമനാക്കി. 
28ാം മിനിറ്റില്‍ ബെന്‍സേമയാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. കര്‍വാജലിന്‍െറ മനോഹര ക്രോസില്‍ കാല്‍വെക്കുക മാത്രമേ ബെന്‍സക്ക് ജോലിയുണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ബെന്‍സേമ വീണ്ടും അവതരിച്ചു. റോഡ്രിഗസിന്‍െറ പാസ് തകര്‍പ്പന്‍ ഹെഡറിലൂടെ ബെന്‍സേമ വലയിലേക്ക് തിരിച്ചുവിട്ടു. ഏഴു മിനിറ്റിനുശേഷം ഓബാമയോങ്ങിലൂടെ ഡോര്‍ട്മുണ്ടിന്‍െറ ആദ്യ ഗോളത്തെി. 

കളിതീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മാര്‍ക്കോ റൂയിസിന്‍െറ സമനില ഗോള്‍ പിറന്നതോടെ ഗ്രൂപ് ചാമ്പ്യന്‍പട്ടവുമായി ഡോര്‍ട്മുണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ ശക്തരായ എതിരാളികളെ ഒഴിവാക്കാന്‍ റയല്‍ മന$പൂര്‍വം സമനില വഴങ്ങിയതാണെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. ചാമ്പ്യന്‍സ് ലീഗിന്‍െറ ചരിത്രത്തില്‍ ഗ്രൂപ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമെന്ന ഖ്യാതിയുമായാണ് ഡോര്‍ട്മുണ്ട് കളി അവസാനിപ്പിച്ചത്. 21 ഗോളാണ് അവരുടെ സാമ്പാദ്യം.

ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിയറിയാതെ മുന്നേറിയ ലെസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചാണ് എഫ്.സി പോര്‍ട്ടോ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആന്ദ്രേ സില്‍വയുടെ ഇരട്ടഗോളിനു പുറമെ ജീസസ് കൊറോണയും യാസെയ്ന്‍ ബ്രാഹിമിയും ഡീഗോ ജോട്ടയും ലെസ്റ്ററിന്‍െറ വലകുലുക്കി. 
നിര്‍ണായക പോരാട്ടത്തില്‍ ലയോണിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി സെവിയ്യയും അവസാന 16ലത്തെി. അപ്രധാന മത്സരത്തില്‍ യുവന്‍റസ് രണ്ടു ഗോളിന് ഡൈനാമോയെ തോല്‍പിച്ചു.   
Tags:    
News Summary - Champions League draw: When are the Round of 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.